ഐറ്റം ഡാൻസുമായി ചാർമി തമിഴിലേക്ക്

ദമരുകം, നായക് എന്നീ ചിത്രങ്ങളിലെ ഐറ്റം ഡാൻസിലൂടെ തെലുങ്കിനേയും എ രാജ്കുമാർ എന്ന ഹിന്ദി ചിത്രത്തിന്റെ ഡാൻസിലൂടെ ബോളിവുഡിനേയും ഞെട്ടിച്ച പഞ്ചാബി സുന്ദരി ചാർമി ഐറ്റം ഡാൻസുമായി തമിഴിലേക്കും എത്തുകയാണ്. ഐയ്ക്കു ശേഷം വിക്രം നായകനായി എ ആർ മുരുഗദോസ് നിർമ്മിക്കുന്ന ചിത്രം 10 എൺറതുക്കുള്ള എന്ന ചിത്രത്തിന് വേണ്ടിയാണ് ചാർമി ഐറ്റം ഡാൻസറാകുന്നത്.
 | 

കാട്ടുചെമ്പകം, ആഗതൻ, താപ്പാന എന്നീ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ ചാർമി തെലുങ്കിലെ സൂപ്പർ നായികയാണ്. കോളിവുഡിലെ പ്രശസ്ത ക്യാമറാമാൻ വിജയ് മിൽട്ടൺ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് 10 എൺറതുക്കുള്ള. വിജയ് മിൽട്ടൺ തന്നെ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് പ്രശസ്ത സംവിധാകനായ എ ആർ മുരുകദോസാണ്. വിക്രം, സാമന്ത പ്രഭു, പശുപതി, ജാക്കി  ഷറോഫ്, മനോബാല, രാമദോസ്് തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഡി ഇമാനാണ് ചിത്രത്തിന് സംഗീതം പകരുന്നത്. എ ആർ മുരുകദോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം അടുത്ത വർഷം തിയേറ്ററിൽ എത്തും.