തമിഴ് നടി നമിത ഫ്‌ളാറ്റ് ഒഴിയണമെന്ന് ഉടമ; ഒഴിപ്പിക്കരുതെന്ന് കോടതി

പ്രശസ്ത തമിഴ് സിനിമാനടി നമിതയെ വാടക ഫ്ളാറ്റില് നിന്നും ഒഴിപ്പിക്കുന്നത് കോടതി സ്റ്റേ ചെയ്തു. വാടക ഫ്ളാറ്റ് ഒഴിഞ്ഞില്ലെങ്കില് ഇറക്കിവിടുമെന്ന് ഉടമസ്ഥന്റെ ഭീഷണിയെ തുടര്ന്ന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി വിധി.
 | 

തമിഴ് നടി നമിത ഫ്‌ളാറ്റ് ഒഴിയണമെന്ന് ഉടമ; ഒഴിപ്പിക്കരുതെന്ന് കോടതി

ചെന്നൈ: പ്രശസ്ത തമിഴ് സിനിമാനടി നമിതയെ വാടക ഫ്‌ളാറ്റില്‍ നിന്നും ഒഴിപ്പിക്കുന്നത് കോടതി സ്റ്റേ ചെയ്തു. വാടക ഫ്‌ളാറ്റ് ഒഴിഞ്ഞില്ലെങ്കില്‍ ഇറക്കിവിടുമെന്ന് ഉടമസ്ഥന്റെ ഭീഷണിയെ തുടര്‍ന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി വിധി.

വീടൊഴിഞ്ഞു പോവാന്‍ ആവശ്യപ്പെട്ട് വീട്ടുടമസ്ഥന്‍ തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കാരുണ്ടെന്നും കൃത്യമായ വാടക കൊടുക്കുന്നുണ്ടായിട്ടും തനിക്ക് നേരിടേണ്ടി വന്നത് ഭീഷണിയാണെന്നും നമിത പരാതിയില്‍ സൂചിപ്പിക്കുന്നു. വീടൊഴിഞ്ഞു പോയില്ലെങ്കില്‍ ഇറക്കിവിടുമെന്നും വൈദ്യുതിയുടേയും വെള്ളത്തിന്റെയും കണക്ഷന്‍ കട്ട് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും നമിതയുടെ പരാതിയില്‍ പറയുന്നുണ്ട്.

12 വര്‍ഷമായി ചെന്നൈയിലെ നുങ്കമ്പാക്കം മേഖലയിലെ വീരഭദ്രന്‍ സ്ട്രീറ്റിലെ വാടക ഫ്‌ളാറ്റിലാണ് നമിത താമസിക്കുന്നത്. 15,000 രൂപ മാസ വാടകയായി നല്‍കിയിട്ടും ഉടമസ്ഥനായ നാഗരത്നം അകാരണമായി വീടൊഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടുവെന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്.

നടിയെ മാനസികമായി പീഡിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട കോടതി ജനുവരി 12 വരെ നമിതയെ വീട്ടില്‍ നിന്നും ഒഴിപ്പിക്കുന്നതും സ്റ്റേ ചെയ്തു.