കടവുൾ പാതി മിറുഗം പാതിയിലെ രണ്ടാം ഗാനം

മലായളത്തിന്റെ യുവ സംഗീതസംവിധായകരിൽ പ്രമുഖനായ രാഹുൽ രാജിന്റെ ആദ്യ തമിഴ് സിനിമയായ കടവുൾ പാതി മിറുഗം പാതിയിലെ രണ്ടാം ഗാനം പുറത്തിറങ്ങി. ഗായത്രി സുരേഷ് ആലപിച്ചിരിക്കുന്ന എന്നതു ഉലഗിൽ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.
 | 

മലായളത്തിന്റെ യുവ സംഗീതസംവിധായകരിൽ പ്രമുഖനായ രാഹുൽ രാജിന്റെ ആദ്യ തമിഴ് സിനിമയായ കടവുൾ പാതി മിറുഗം പാതിയിലെ രണ്ടാം ഗാനം പുറത്തിറങ്ങി. ഗായത്രി സുരേഷ് ആലപിച്ചിരിക്കുന്ന എന്നതു ഉലഗിൽ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. യു ഭാരതിയാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. രാജ് സക്കറിയയും സുരേഷ് കുമാറും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാജ് സക്കറിയ, സേതു, അഭിഷേക് വിനോദ്, ശ്വേതാ വിജയ് എന്നിവരാണ് അഭിനയിക്കുന്നത്. സെലിബ്‌സ് ആന്റ് റെഡ് കാർപ്പെറ്റ് സ്റ്റുഡിയോയുടെ ബാനറിൽ രാജ് സക്കറിയ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.