28കാരനെ ഷക്കീല വിവാഹം കഴിച്ചതായി പ്രചരണം; അത് വ്യാജ വാർത്തയെന്ന് താരം

നടി ഷക്കീല വിവാഹിതയായതായി ഫേസ്ബുക്കിൽ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് താരം. തമിഴ്നാട്ടിലണ് ഷക്കീലയുടെ വിവാഹം കഴിഞ്ഞതായ പ്രചാരം അരങ്ങ് തകർക്കുന്നത്. 28കാരനായ സോഫ്റ്റ് വെയർ എഞ്ചിനീയറാണ് വരൻ എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
 | 

28കാരനെ ഷക്കീല വിവാഹം കഴിച്ചതായി പ്രചരണം; അത് വ്യാജ വാർത്തയെന്ന് താരം
ചെന്നൈ: നടി ഷക്കീല വിവാഹിതയായതായി ഫേസ്ബുക്കിൽ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് താരം. തമിഴ്‌നാട്ടിലണ് ഷക്കീലയുടെ വിവാഹം കഴിഞ്ഞതായ പ്രചാരം അരങ്ങ് തകർക്കുന്നത്. 28കാരനായ സോഫ്റ്റ് വെയർ എഞ്ചിനീയറാണ് വരൻ എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

വാർത്ത തെറ്റാണെന്ന് ഷക്കീല തന്നെ അറിയിച്ചതോടെയാണ് ഇത് സംബന്ധിച്ച് സ്ഥിരീകരണം ആയത്. സഹോദരനെ പോലെ കാണുന്ന യുവാവിന്റെ ഫോട്ടോയാണ് തന്റെയൊപ്പം നിൽക്കുന്നതെന്ന് അവർ അറിയിച്ചു. താൻ അഭിനയിച്ച തെലുഗു ചിത്രത്തിലെ സഹനടനാണ് അയാളെന്നും ഷക്കീല പറഞ്ഞു. സിനിമയിലുള്ള ദൃശ്യമാണ് പ്രചാരണത്തിന് ഉപയോഗിക്കുന്നതെന്നാണ് ഷക്കീല പറയുന്നത്.  തൽക്കാലം കല്യാണം കഴിക്കാൻ ഉദ്ദേശമില്ലെന്നും ഒറ്റയ്ക്ക് തന്നെ തുടരാനാണ് താൻ തീരുമാനിച്ചിട്ടുള്ളതെന്നും അവർ പറയുന്നു.