അമ്പത് തികയ്ക്കാൻ ജി.വി പ്രകാശ് ഒരുങ്ങുന്നു

തമിഴകത്തെ യുവ നിരയിലെ പ്രമുഖനായ സംഗീതസംവിധായകനാണ് ജി.വി പ്രകാശ്. വ്യത്യസ്തവും മനോഹരവുമായ സംഗീതം കൊണ്ട് ആരാധകരെ സൃഷ്ടിച്ച പ്രകാശ് തന്റെ 50-ാം സിനിമയ്ക്ക് സംഗീതം നൽകാൻ ഒരുങ്ങുന്നു.
 | 

അമ്പത് തികയ്ക്കാൻ ജി.വി പ്രകാശ് ഒരുങ്ങുന്നു
തമിഴകത്തെ യുവ നിരയിലെ പ്രമുഖനായ സംഗീതസംവിധായകനാണ് ജി.വി പ്രകാശ്. വ്യത്യസ്തവും മനോഹരവുമായ സംഗീതം കൊണ്ട് ആരാധകരെ സൃഷ്ടിച്ച പ്രകാശ് തന്റെ 50-ാം സിനിമയ്ക്ക് സംഗീതം നൽകാൻ ഒരുങ്ങുന്നു. രാജാ റാണി എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ സംവിധായകൻ ആറ്റ്‌ലിയുടെ അടുത്ത് സിനിമക്ക് സംഗീതം നൽകിക്കൊണ്ടാണ് പ്രകാശ് തന്റെ അർദ്ധ സെഞ്ചറി തികയ്ക്കുന്നത്.

ഇളയദളപതി വിജയ്‌യാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. തന്റെ അമ്മാവനായ എ ആർ റഹ്മാന്റെ സംഗീതത്തിന് കീഴിൽ ശങ്കറിന്റെ ജന്റിൽമാൻ എന്ന സിനിമയിൽ പാട്ടുപാടി കൊണ്ട് സംഗീത ജീവിതം ആരംഭിച്ച പ്രകാശ്, നിരവധി സംഗീതസംവിധായകരുടെ കീഴിൽ ജോലി ചെയ്തിട്ടുണ്ട്. നേരത്തെ ആറ്റ്‌ലിയും പ്രകാശും ഒന്നിച്ച രാജാ റാണിയിലെ പാട്ടുകൾ സൂപ്പർ ഹിറ്റുകളായിരുന്നു.

2004-ൽ പ്രശാന്തിനെ നായകനാക്കി ത്യാഗരാജൻ സംവിധാനം ചെയ്യാനുദേശിച്ച ചിത്രത്തിലാണ് പ്രകാശിന് ആദ്യമായി സ്വതന്ത്ര സംവിധായകനാവാൻ അവസരം ലഭിച്ചത്. എന്നാൽ ആ സിനിമ പൂർത്തിയാക്കാതെ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് 2006-ൽ പുറത്തിറങ്ങിയ വെയിൽ ആണ് ജിവിയുടെ ആദ്യ സിനിമ. തുടർന്ന് ആയിരത്തിൽ ഒരുവൻ, മദ്രാസ് പട്ടണം, ആടുകളം, മയക്കം എന്നാ, പരദേശി, തലൈവ, രാജാറാണി തുടങ്ങി സൂപ്പർ ഹിറ്റ് സിനിമകളുടെ സംഗീതസംവിധായകനായി പ്രകാശ്. 2006 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ 25 സിനിമയ്ക്ക് സംഗീതം നൽകിയ ജി.വിയുടെ അടുത്ത 25 സിനിമകൾ വെറും രണ്ട് വർഷം കൊണ്ടാണ് തികഞ്ഞത് എന്നത്
സംഗീതത്തിൽ മാത്രമല്ല നിർമ്മാണത്തിലും അഭിനയത്തിലും ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. ജി.വി നിർമ്മാണ കമ്പനിയുടെ ആദ്യ സംരംഭം മദയാനെയ് കൂട്ടം പുറത്തിറങ്ങാനിരിക്കുകയാണ്. കൂടാതെ മണി നാഗരാജ് സംവിധാനം ചെയ്യുന്ന പെൻസിൽ, സാം ആന്റൺ സംവിധാനം ചെയ്യുന്ന ഡാർളിങ് എന്നീ സിനിമകളിൽ പ്രധാന കഥാപാത്രത്തെ അഭിനയിക്കുന്നതും ജി.വി പ്രകാശ് തന്നെയാണ്.