ഗോസിപ്പിന് ഹൻസികയുടെ മറുപടി; ഫേസ്ബുക്ക് പേജിൽ പ്രേക്ഷകരുടെ തെറിവിളി

ദിലീപിന്റെ നായികയായി മലയാളത്തിലെത്തുന്നുവെന്ന വാർത്തകൾക്ക് മറുപടിയുമായി ഹൻസിക രംഗത്ത്. എല്ലാം ഗോസിപ്പുകളാണെന്നും താനിതു വരെയും ഒരു മലയാള ചിത്രത്തിന്റെയും ഭാഗമായിട്ടില്ലെന്നും ഹൻസിക ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. എന്നാൽ താരത്തിന്റെ വിശദീകരണം വന്നതോടെ പ്രേക്ഷകർ തെറിവിളിയുമായി രംഗത്തെത്തി.
 | 

 

ഗോസിപ്പിന് ഹൻസികയുടെ മറുപടി; ഫേസ്ബുക്ക് പേജിൽ പ്രേക്ഷകരുടെ തെറിവിളി

ദിലീപിന്റെ നായികയായി മലയാളത്തിലെത്തുന്നുവെന്ന വാർത്തകൾക്ക് മറുപടിയുമായി ഹൻസിക രംഗത്ത്. എല്ലാം ഗോസിപ്പുകളാണെന്നും താനിതു വരെയും ഒരു മലയാള ചിത്രത്തിന്റെയും ഭാഗമായിട്ടില്ലെന്നും ഹൻസിക ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

എന്നാൽ താരത്തിന്റെ വിശദീകരണം വന്നതോടെ പ്രേക്ഷകർ തെറിവിളിയുമായി രംഗത്തെത്തി. ”നിന്നെ മലയാള സിനിമാ ലോകത്തിന് ആവശ്യമില്ല, ഇവിടെ കഴിവുള്ള ഒരുപാട് നടിമാരുണ്ടെന്നും നീയൊരു ഒരു സാധാരണ നടി മാത്രമണെന്നും” ചിലർ കമന്റ് ചെയ്തു. എന്തിനാണ് മലയാള സിനിമയെ വെറുക്കുന്നതെന്നും ചിലർ ചോദിക്കുന്നു. എന്നാൽ മറ്റു ചിലർ പച്ചത്തെറിയുമായാണ് താരത്തിന്റെ മറുപടിയോട് പ്രതികരിച്ചത്. സച്ചിനെ അറിയില്ലെന്ന് പറഞ്ഞ മരിയാ ഷറപ്പോവയ്ക്ക് മലയാളി നൽകിയ അതേ അളവിലുള്ള മറുപടിയാണ് ഹൻസികയ്ക്കും ലഭിച്ചിരിക്കുന്നത്. ”ഞങ്ങൾക്കും നിന്നോട് താൽപര്യമില്ല. തമിഴൻമാരോടും തെലുങ്കൻമാരോടും കാണിക്കുന്ന തരികിട പരിപാടികളൊന്നും ഞങ്ങളുടെ അടുത്ത് ചിലവാകില്ലെന്നും” ഒരു രസികൻ കമന്റുന്നു.

ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി ഹൻസിക മലയാളത്തിലെത്തുവെന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിലൂടെ പരന്നത്.