രജനികാന്ത് ‘പിറന്നത് ‘ഒരു ഹോളി ദിനത്തിൽ

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഹോളി പൊടിപൊടിക്കുകയാണ്. തമിഴ് മന്നൻ സൂപ്പർ സ്റ്റാർ രജനികാന്തിനെ സംബന്ധിച്ച് ഓരോ ഹോളിയും കടന്നു പോകുന്നത് നിരവധി ഓർമകൾ നൽകിയാണ്. ബസ് കണ്ടക്ടറായിരുന്ന ശിവാജി റാവു ഗെയ്ക്ക്വാദ്, സിനിമാ നടൻ രജനീകാന്തായി മാറിയത് 1975 ൽ ആഘോഷങ്ങൾ നിറഞ്ഞ ഒരു ഹോളി ദിനത്തിലായിരുന്നു.
 | 

രജനികാന്ത് ‘പിറന്നത് ‘ഒരു ഹോളി ദിനത്തിൽ

ചെന്നൈ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഹോളി പൊടിപൊടിക്കുകയാണ്. തമിഴ് മന്നൻ സൂപ്പർ സ്റ്റാർ രജനികാന്തിനെ സംബന്ധിച്ച് ഓരോ ഹോളിയും കടന്നു പോകുന്നത് നിരവധി ഓർമകൾ നൽകിയാണ്. ബസ് കണ്ടക്ടറായിരുന്ന ശിവാജി റാവു ഗെയ്ക്ക്‌വാദ്, സിനിമാ നടൻ രജനീകാന്തായി മാറിയത് 1975 ൽ ആഘോഷങ്ങൾ നിറഞ്ഞ ഒരു ഹോളി ദിനത്തിലായിരുന്നു.

അന്തരിച്ച പ്രശസ്ത സംവിധായകൻ കെ. ബാലചന്ദർ സംവിധാനം ചെയ്ത അപൂർവരാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ശിവാജി റാവു തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സിനിമയോടും നാടകത്തോടും അഭിനയത്തോടുമുള്ള ശിവാജിയുടെ ആഗ്രഹം ബാലചന്ദർ എന്ന അനശ്വര സംവിധായകന് മുന്നിൽ എത്തിക്കുകയായിരുന്നു. ആദ്യ സിനിമയിൽ അരങ്ങേറുന്നതിന് മുൻപ് പേര് മാറ്റണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ചത് ബാലചന്ദറാണ്. രജനീകാന്ത്, ചന്ദ്രകാന്ത്, ശ്രീകാന്ത് എന്നീ മൂന്ന് പേരുകൾ അദ്ദേഹം നിർദ്ദേശിച്ചു. രജനീകാന്ത് എന്ന പേര് തെരഞ്ഞെടുത്തതോടെ അന്ന് മുതൽ ശിവാജി റാവു രജനീകാന്തായി.

എല്ലാ വർഷവും ഹോളി ദിനത്തിൽ ബാലചന്ദറിന് വേണ്ടി ഒരു ഫോൺ കോൾ രജനീകാന്ത് മാറ്റിവെച്ചിരുന്നു. എന്നാൽ ഈ വർഷത്തെ ഹോളിക്ക് നിറം പകരാൻ ബാലചന്ദറില്ല. വാർദ്ധക്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡിസബർ 23ന് അദ്ദേഹം ലോകത്തോട് വിടപറഞ്ഞിരുന്നു.