ഉത്തമവില്ലനെതിരേ വി.എച്ച്.പിക്ക് പിന്തുണയുമായി മുസ്ലിം സംഘടനയും

കമലഹാസനും അദ്ദേഹത്തിന്റെ ചിത്രങ്ങളും പലപ്പോഴും വിവാദങ്ങളിൽ ഇടം പിടിക്കാറുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം ഉത്തമവില്ലനുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ.
 | 
ഉത്തമവില്ലനെതിരേ വി.എച്ച്.പിക്ക് പിന്തുണയുമായി മുസ്ലിം സംഘടനയും

 

കമലഹാസനും അദ്ദേഹത്തിന്റെ ചിത്രങ്ങളും പലപ്പോഴും വിവാദങ്ങളിൽ ഇടം പിടിക്കാറുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം ഉത്തമവില്ലനുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ. വിശ്വഹിന്ദു പരിഷത്തിന് പിന്നാലെ ഇന്ത്യൻ നാഷണൽ ലീഗും ചിത്രത്തിനെതിരേ രംഗത്തെത്തി. മതനിന്ദയ്‌ക്കെതിരേ കഴിഞ്ഞ ദിവസം സംഘടന പോലീസിൽ പരാതി നൽകുകയും ചെയ്തു.

ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ കമൽചിത്രം വിശ്വരൂപവും സമാന പ്രതിഷേധം ഏറ്റവുവാങ്ങിയിരുന്നു. വിശ്വരൂപം മുസ്ലിംങ്ങളുടെ മതവികാരം വ്രണപ്പെടുത്തി. ഇപ്പോൾ ഉത്തമ വില്ലനിലൂടെ ഹിന്ദുക്കൾക്ക് നേരെയും ഇത് ആവർത്തിക്കുന്നുവെന്ന് ഇന്ത്യൻ നാഷണൽ ലീഗ് സെക്രട്ടറി എം.നസീർ അഹമ്മദ് പറഞ്ഞു. ഇതിലൂടെ അദ്ദേഹം നിലവാരമില്ലാത്ത പ്രശസ്തിയാണ് ആഗ്രഹിക്കുന്നതെന്നും നസീർ കൂട്ടിച്ചേർത്തു.

വിഷ്ണുവിന്റെ അവതാരങ്ങളെ പരിഹസിക്കുന്നു എന്നാരോപിച്ച് ചിത്രത്തിനെതിരേ ഏപ്രിൽ 8ന് വി.എച്ച്.പി പരാതി നൽകിയിരുന്നു. മേയ് 1 നാണ് ചിത്രം റിലീസ് ചെയ്യാനൊരുങ്ങുന്നത്.