2015 ൽ മൂന്ന് ചിത്രങ്ങളുമായി കമൽ ഹാസൻ

2015 ൽ മൂന്ന് ചിത്രങ്ങളുമായി ഉലകനായകൻ കമൽ ഹാസൻ. ഉത്തമ വില്ലൻ, പാപനാശം, വിശ്വരൂപം2 എന്നീ ചിത്രങ്ങളാണ് പുതുവർഷത്തിൽ ആരാധകരെ കാത്തിരിക്കുന്നത്. ഉത്തമ വില്ലൻ, പാപനാശം എന്നീ ചിത്രങ്ങൾക്ക് ശേഷമാകും കമൽ സംവിധാനം ചെയ്ത് അഭിനയിക്കുന്ന വിശ്വരൂപം2 ന്റെ റീലീസ് എന്നും റിപ്പോർട്ടുകളുണ്ട്.
 | 
2015 ൽ മൂന്ന് ചിത്രങ്ങളുമായി കമൽ ഹാസൻ

 

ചെന്നൈ: 2015 ൽ മൂന്ന് ചിത്രങ്ങളുമായി ഉലകനായകൻ കമൽ ഹാസൻ. ഉത്തമ വില്ലൻ, പാപനാശം, വിശ്വരൂപം2 എന്നീ ചിത്രങ്ങളാണ് പുതുവർഷത്തിൽ ആരാധകരെ കാത്തിരിക്കുന്നത്. ഉത്തമ വില്ലൻ, പാപനാശം എന്നീ ചിത്രങ്ങൾക്ക് ശേഷമാകും കമൽ സംവിധാനം ചെയ്ത് അഭിനയിക്കുന്ന വിശ്വരൂപം2 ന്റെ റീലീസ് എന്നും റിപ്പോർട്ടുകളുണ്ട്.

ഇതിന്റെ തിരക്കുകൾ മാറ്റിവച്ചാണ് കമൽ മറ്റ് രണ്ട് ചിത്രങ്ങളിലും അഭിനയിക്കുന്നത്. രമേഷ് അരവിന്ദ് സംവിധാനത്തിലൊരുങ്ങുന്ന ഉത്തമ വില്ലന്റെ ഡബ്ബിങ്ങിനായി കമൽ അമേരിക്കയിലേക്ക് ഉടൻ പോകുമെന്നും റിപ്പോർട്ടുകളുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പാപനാശത്തിന്റെ ചിത്രീകരണവും പുരോഗമിച്ചുവരികയാണ്.