കമൽ ഹാസന്റെ ഉത്തമ വില്ലൻ ഉടൻ

കമൽ ഹാസൻ ഇരട്ട വേഷത്തിലെത്തുന്ന ഉത്തമ വില്ലൻ ഉടൻ പ്രദർശനത്തിനെത്തും. കമൽ ഹാസന്റെ തന്നെ ചിത്രമായ വിശ്വരൂപം 2 ന് ശേഷമാകും ഉത്തമ വില്ലന്റെ റിലീസ് എന്നായിരുന്നു മുൻപു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ വിശ്വരൂപം 2ന്റെ അണിയറ ജോലികൾ ബാക്കിയുളളതിനാലാണ് ഉത്തമ വില്ലൻ പ്രദർശനത്തിനൊരുങ്ങുന്നത്.
 | 
കമൽ ഹാസന്റെ ഉത്തമ വില്ലൻ ഉടൻ

ചെന്നൈ: കമൽ ഹാസൻ ഇരട്ട വേഷത്തിലെത്തുന്ന ഉത്തമ വില്ലൻ ഉടൻ പ്രദർശനത്തിനെത്തും. കമൽ ഹാസന്റെ തന്നെ ചിത്രമായ വിശ്വരൂപം 2 ന് ശേഷമാകും ഉത്തമ വില്ലന്റെ റിലീസ് എന്നായിരുന്നു മുൻപു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ വിശ്വരൂപം 2ന്റെ അണിയറ ജോലികൾ ബാക്കിയുളളതിനാലാണ് ഉത്തമ വില്ലൻ പ്രദർശനത്തിനൊരുങ്ങുന്നത്.

രമേഷ് അരവിന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു തീയേറ്റർ കലാകാരന്റെയും സിനിമ സൂപ്പർ സ്റ്റാറിന്റെയും വേഷത്തിലാണ് കമൽ ഹാസൻ ചിത്രത്തിൽ അഭിനയിക്കുന്നത്. പൂജ കുമാർ, ആൻഡ്രിയ ജെർമിയ, പാർവതി മേനോൻ, ജയറാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എട്ടാം നൂറ്റാണ്ടിൽ ജീവിച്ചരുന്ന ഒരു കലാകാരന്റെ വേഷത്തിലാണ് കമൽ എത്തുന്നത്. അതുകൊണ്ട് തന്നെ ചരിത്രപരമായി ഏറെ കാര്യങ്ങൾ ചിത്രം പരാമർശിയ്ക്കുന്നുണ്ട്.