കത്തിയിലെ പ്രൊമോ ഗാനം പുറത്തിറങ്ങി

വിജയ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം കത്തിയിലെ പ്രൊമോ ഗാനം ആത്തി പുറത്തിറങ്ങി. അനിരുദ്ധ് രവിചന്ദ്രറാണ് ഗാനത്തിന് ഈണം പകർന്നിക്കുന്നത്. ബോളീവുഡ് ഗായകൻ വിശാൽ ദഡ്ലാനിയും ഹിപ്പ് ഹോപ്പ് ആദിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നു പാ വിജയ്യാണ് ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്.
 | 

വിജയ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം കത്തിയിലെ പ്രൊമോ ഗാനം ആത്തി പുറത്തിറങ്ങി. അനിരുദ്ധ് രവിചന്ദ്രറാണ് ഗാനത്തിന് ഈണം പകർന്നിക്കുന്നത്. ബോളീവുഡ് ഗായകൻ വിശാൽ ദഡ്‌ലാനിയും ഹിപ്പ് ഹോപ്പ് ആദിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നു പാ വിജയ്‌യാണ് ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്.

വിശാൽ ദഡ്‌ലാനി, ഹിപ്പ്‌ഹോപ്പ് ആദി എന്നിവരെ കൂടാതെ യേശുദാസ്, അനിരുദ്ധ്, ശങ്കർ മഹാദേവൻ, ശ്വേത മോഹൻ, വിജയ്, സുനീതി ചൗഹാൻ തുടങ്ങിയവരും ചിത്രത്തിൽ പാടുന്നുണ്ട്. എ ആർ മുരുഗദോസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ വിജയ്‌യെ കൂടാതെ സാമന്ത പ്രഭു, നീൽ നിതിൻ മുകേഷ്, തോട്ട റോയ് ചൗധരി, സതീഷ്, പ്രഭു ഗണേശൻ, സുബു പഞ്ചു അരുണാചലം, സായാജി ഷിൻഡേ, ഇർഫാൻ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. അയ്യങ്കാരൻ ഇന്റർനാഷണലിന്റേയും ലൈക്ക പ്രൊഡക്ഷൻസിന്റേയും ബാനറിൽ കെ കരുണമൂർത്തിയും എ സുഭാസ്‌കരനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ദീപാവലിക്ക് തീയേറ്ററുകളിലെത്തും.