കത്തി റിമേക്ക്; വിജയ്ക്ക് പകരം പവൻ കല്ല്യാൺ

വിജയ് ചിത്രം 'കത്തി' തെലുങ്കിലേക്ക് റിമേക്ക് ചെയ്യാൻ ഒരുങ്ങുന്നതായി സൂചന. നിരവധി നിർമ്മാതാക്കൾ ചിത്രം റിമേക്ക് ചെയ്യാൻ സമീപിച്ചതായി കത്തിയുടെ അണിയറ പ്രവർത്തകർ പറയുന്നു. വിജയ്ക്ക് പകരമായി തെലുങ്ക് നടൻ പവൻ കല്ല്യാണിനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.
 | 
കത്തി റിമേക്ക്; വിജയ്ക്ക് പകരം പവൻ കല്ല്യാൺ

 

ചെന്നൈ: വിജയ് ചിത്രം ‘കത്തി’ തെലുങ്കിലേക്ക് റിമേക്ക് ചെയ്യാൻ ഒരുങ്ങുന്നതായി സൂചന. നിരവധി നിർമ്മാതാക്കൾ ചിത്രം റിമേക്ക് ചെയ്യാൻ സമീപിച്ചതായി കത്തിയുടെ അണിയറ പ്രവർത്തകർ പറയുന്നു. വിജയ്ക്ക് പകരമായി തെലുങ്ക് നടൻ പവൻ കല്ല്യാണിനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ തെലുങ്കിലേക്ക് സിനിമാ റീമേക്ക് ചെയ്യാൻ വിജയ്ക്ക് താൽപ്പര്യമില്ലെന്നാണ് സിനിമാ വൃത്തങ്ങൾ പറയുന്നത്. എന്നാൽ മൊഴിമാറ്റി ചിത്രം തെലുങ്കിൽ റിലീസ് ചെയ്യാമെന്നും വിജയ്ക്ക് അഭിപ്രായമുണ്ടെന്നും റിപ്പോർട്ടുണ്ട്.

എ.ആർ മുരുഗദോസ് സംവിധാനം ചെയ്ത കത്തി ആദ്യദിവസങ്ങളിൽ ബോക്‌സ്ഓഫീസിൽ നിന്ന് 30 കോടി കളക്ഷനുണ്ടാക്കി. സാമന്തയാണ് വിജയ്‌യുടെ നായികയായി ചിത്രത്തിലെത്തുന്നത്.