ലക്ഷ്മിയും ഹണിയും ഒന്നിക്കുന്നു

തമിഴിലെ യുവനായികമാരി ശ്രദ്ധേയയാണ് ലക്ഷ്മി മേനോൻ. നിരവധി ഹിറ്റ് ചിത്രങ്ങൾ ബോളിവുഡിന് സമ്മാനിച്ച ലക്ഷ്മി മേനോൻ ഒരു ഊരിലെ രണ്ട് രാജ എന്ന ചിത്രത്തിലെ കുക്കുരു കുക്കുരു എന്ന ഗാനത്തിലൂടെയാണ് സിനിമ പിന്നണിഗാനരംഗത്തേയ്ക്ക് കടന്നത്.
 | 

ലക്ഷ്മിയും ഹണിയും ഒന്നിക്കുന്നു
തമിഴിലെ യുവനായികമാരി ശ്രദ്ധേയയാണ് ലക്ഷ്മി മേനോൻ. നിരവധി ഹിറ്റ് ചിത്രങ്ങൾ ബോളിവുഡിന് സമ്മാനിച്ച ലക്ഷ്മി മേനോൻ ഒരു ഊരിലെ രണ്ട് രാജ എന്ന ചിത്രത്തിലെ കുക്കുരു കുക്കുരു എന്ന ഗാനത്തിലൂടെയാണ് സിനിമ പിന്നണിഗാനരംഗത്തേയ്ക്ക് കടന്നത്. ആദ്യ ഗാനത്തിലൂടെ തന്നെ മികച്ച ഗായിക എന്ന പേര് കേൾപ്പിച്ച നായികയും ഹണി സിങും ഒന്നിച്ചു പാടുന്നു. പ്രശാന്ത് നായകനാവുന്ന സാഹസം എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്.

തമിഴ് നടൻ പ്രശാന്തിന്റെ സിനിമ രംഗത്തേയ്ക്കുള്ള തിരിച്ചുവരവ് ചിത്രമാണ് സാഹസം. നേരത്തെ ബോളിവുഡ് നടി നർഗിസിന്റെ ഐറ്റം ഡാൻസുകൊണ്ട് ചിത്രം വാർത്തകൾ സൃഷ്ടിച്ചിരുന്നു. അരുൺ രാജ് വർമ്മ സംവിധാനം ചെയ്യുന്ന നിർമ്മിച്ചിരിക്കുന്നത് പ്രശാന്തിന്റെ അച്ഛനും പ്രശസ്ത നടനും സംവിധായകവനുമായ ത്യാഗരാജനാണ്.

പ്രശാന്തിനെ കൂടാതെ നാസർ, തുളസി, സോനു സൂഡ്, കോട്ട ശ്രീനിവാസ റാവു, തമ്പി രാമയ്യ, ദേവദർശിനി, ഷാഫി, ജോൺ വിജയ്, രാജ് കപൂർ, നളിനി, അഭി ശരവണൻ, സോനു സൂഡ്, കോട്ട ശ്രീനിവാസ റാവു, എം എസ് ഭാസ്‌കർ, ബർമ്മാജി, സ്വാമിനാഥൻ, രാ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ എസ് തമനാണ് ചിത്രത്തിന് സംഗീതം പകരുന്നത്. തെലുങ്കിലെ പ്രശസ്ത തിരക്കഥാകൃത്ത് ത്രിവിക്രം ശ്രീനിവാസിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. സ്റ്റാർ മൂവിസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.