ലിങ്കയുടെ ടീസർ പുറത്തിറങ്ങി

സ്റ്റൈൽ മന്നൻ രജനികാന്ത് നായകനാകുന്ന ലിങ്കയുടെ ടീസർ പുറത്തിറങ്ങി. എ.ആർ റഹ്മാൻ സംഗീതം സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് ഇറോസ് മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിൽ ഡബിൾ റോളിലാണ് രജനിയെത്തുന്നത്. 1940 കാലഘട്ടം പശ്ചാത്തലമാകുന്ന ചിത്രത്തിന് പൊൻ കുമരനാണ് തിരക്കഥയെഴുത്തുന്നത്. സോനാക്ഷി സിൻഹ തമിഴിൽ ആദ്യമായി അഭിനയിക്കുന്ന ലിംഗ മൈസൂർ, റാമോജി ഫിലിം സിറ്റി, ഷിമോഗ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്.
 | 

ലിങ്കയുടെ ടീസർ പുറത്തിറങ്ങി
സ്‌റ്റൈൽ മന്നൻ രജനികാന്ത് നായകനാകുന്ന ലിങ്കയുടെ ടീസർ പുറത്തിറങ്ങി. എ.ആർ റഹ്മാൻ സംഗീതം സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് ഇറോസ് മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിൽ ഡബിൾ റോളിലാണ് രജനിയെത്തുന്നത്. 1940 കാലഘട്ടം പശ്ചാത്തലമാകുന്ന ചിത്രത്തിന് പൊൻ കുമരനാണ് തിരക്കഥയെഴുത്തുന്നത്. സോനാക്ഷി സിൻഹ തമിഴിൽ ആദ്യമായി അഭിനയിക്കുന്ന ലിംഗ മൈസൂർ, റാമോജി ഫിലിം സിറ്റി, ഷിമോഗ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്.

അനുഷ്‌ക ഷെട്ടി, ജഗപതി ബാബു, ദേവ് ഗിൽ, സന്താനം, കരുണാകരൻ, ബ്രഹ്മാനന്ദൻ, രാധാ രവി, വിജയകുമാർ, ആർ സുന്ദരരാജൻ, മനോബാല, പ്രഭു ഗണേഷൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. റോക്ക്‌ലൈൻ എന്റർടൈൻമെൻസിന്റെ ബാനറിൽ റോക്ക്‌ലൈൻ വെങ്കിടേഷ് നിർമ്മിക്കുന്ന ചിത്രം രജനികാന്തിന്റെ ജന്മദിനമായ ഡിസംബർ 12-ന് തീയേറ്ററുകളിലെത്തും.