ധനുഷ് ചിത്രം മാരിയുടെ ജോക്കർ വേർഷൻ

ധനുഷിനെ നായകനാക്കി ബാലാജി മോഹൻ ഒരുക്കുന്ന തമിഴ് ചിത്രം മാരിയുടെ ട്രെയ്ലറിന്റെ ജോക്കർ വേർഷൻ ചർച്ചയാകുന്നു. വിജയ് ആൻഡ്രൂസ് എന്ന എഡിറ്ററാണ് ട്രെയ്ലർ ഒരുക്കിയിരിക്കുന്നത്. ബാറ്റ്മാൻ ചിത്രമായ ഡാർക്ക്നൈറ്റിലെ ജോക്കറിന്റെ രംഗങ്ങളുപയോഗിച്ചാണ് മാരിയുടെ ട്രെയ്ലറിന് വിജയ് പാരഡി ഉണ്ടാക്കിയത്.
 | 
ധനുഷ് ചിത്രം മാരിയുടെ ജോക്കർ വേർഷൻ


ചെന്നൈ:
ധനുഷിനെ നായകനാക്കി ബാലാജി മോഹൻ ഒരുക്കുന്ന തമിഴ് ചിത്രം മാരിയുടെ ട്രെയ്‌ലറിന്റെ ജോക്കർ വേർഷൻ ചർച്ചയാകുന്നു. വിജയ് ആൻഡ്രൂസ് എന്ന എഡിറ്ററാണ് ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. ബാറ്റ്മാൻ ചിത്രമായ ഡാർക്ക്‌നൈറ്റിലെ ജോക്കറിന്റെ രംഗങ്ങളുപയോഗിച്ചാണ് മാരിയുടെ ട്രെയ്‌ലറിന് വിജയ് പാരഡി ഉണ്ടാക്കിയത്.

ചിത്രത്തിന്റെ സംവിധായകൻ ബാലാജി മോഹൻ ട്രെയ്‌ലർ ഷെയർ ചെയ്തിരുന്നു. ധനുഷ് വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തിൽ കാജൽ അഗർവാൾ ആണ് നായിക. ഗായകൻ വിജയ് യേശുദാസ് ആദ്യമായി അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പോലീസ് വേഷത്തിലാണ് വിജയ് എത്തുന്നത്. വായ് മൂടി പേസവും എന്ന പേരിൽ തമിഴിലും സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന പേരിൽ മലയാളത്തിലും ദുൽഖർ സൽമാനെയും നസ്രിയയേയും ജോഡികളാക്കി ചിത്രമൊരുക്കിയ ബാലാജിയുടെ മൂന്നാമത്തെ ചിത്രമാണിത്.

ട്രെയ്‌ലർ കാണാം.