മഞ്ജു വാര്യര്‍ തമിഴിലേക്ക്; ധനുഷിന്റെ നായികയായി അരങ്ങേറ്റം

മലയാളത്തിന്റെ ലേഡി സൂപ്പര്സ്റ്റാര് എന്ന് അറിയപ്പെടുന്ന മഞ്ജു വാര്യര് തമിഴിലും സാന്നിധ്യമറിയിക്കാന് ഒരുങ്ങുന്നു. വെട്രിമാരന് സംവിധാനം ചെയ്യുന്ന ധനുഷ് ചിത്ര മായ 'അസുരനി'ല് നായികാ വേഷത്തിലായിരിക്കും മഞ്ജുവിന്റെ തമിഴിലെ അലങ്ങേറ്റം. ട്വിറ്റര് സന്ദേശത്തിലൂടെ ധനുഷ് ആണ് ഇക്കാര്യം അറിയിച്ചത്. മഞ്ജു വാര്യര്ക്കൊപ്പം അഭിനയിക്കുന്നത് ആവേശത്തോടെയാണ് കാണുന്നതെന്ന് ധനുഷ് ട്വീറ്റ് ചെയ്തു.
 | 
മഞ്ജു വാര്യര്‍ തമിഴിലേക്ക്; ധനുഷിന്റെ നായികയായി അരങ്ങേറ്റം

ചെന്നൈ: മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന മഞ്ജു വാര്യര്‍ തമിഴിലും സാന്നിധ്യമറിയിക്കാന്‍ ഒരുങ്ങുന്നു. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്ര മായ ‘അസുരനി’ല്‍ നായികാ വേഷത്തിലായിരിക്കും മഞ്ജുവിന്റെ തമിഴിലെ അലങ്ങേറ്റം. ട്വിറ്റര്‍ സന്ദേശത്തിലൂടെ ധനുഷ് ആണ് ഇക്കാര്യം അറിയിച്ചത്. മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കുന്നത് ആവേശത്തോടെയാണ് കാണുന്നതെന്ന് ധനുഷ് ട്വീറ്റ് ചെയ്തു.

വെട്രിമാരന്‍-ധനുഷ് ടീമിന്റെ ഏറ്റവും പുതിയ ചിത്രമായ വട ചെന്നൈയുടെ പ്രമോഷണല്‍ പരിപാടിയില്‍ വെച്ചാണ് അസുരന്റെ പ്രഖ്യാപനം നടന്നത്. ജനുവരി 26ന് ചിത്രീകരണം ആരംഭിക്കും. എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല. ജി.വി.പ്രകാശ് ആയിരിക്കും ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

കലൈപുലി എസ്. താണുവിന്റെ വി ക്രിയേഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തേ പുറത്തു വന്നിരുന്നു. വ്യത്യസ് ഗെറ്റപ്പിലാണ് ധനുഷ് ഇതില്‍ പ്രത്യക്ഷപ്പെടുന്നത്.