2.0ന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനയുടെ പരാതി

രജനികാന്ത്-ശങ്കര് കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ചിത്രം 2.0 റിലീസ് തടയണമെന്നാവശ്യപ്പെട്ട് മൊബൈല് ഫോണ് ഓപ്പറേറ്റര്മാരുടെ സംഘടന (സി.ഒ.എ.ഐ) രംഗത്ത്. സെന്സര് ബോര്ഡിനും വാര്ത്താ വിതരണ മന്ത്രാലയത്തിനുമാണ് സി.ഒ.എ.ഐ പരാതി നല്കിയിരിക്കുന്നത്. ചിത്രത്തില് മൊബൈല് ഫോണ് സംബന്ധിയായ അശാസ്ത്രീയ സന്ദേശങ്ങള് നല്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി.
 | 
2.0ന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനയുടെ പരാതി

ചെന്നൈ: രജനികാന്ത്-ശങ്കര്‍ കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ചിത്രം 2.0 റിലീസ് തടയണമെന്നാവശ്യപ്പെട്ട് മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരുടെ സംഘടന (സി.ഒ.എ.ഐ) രംഗത്ത്. സെന്‍സര്‍ ബോര്‍ഡിനും വാര്‍ത്താ വിതരണ മന്ത്രാലയത്തിനുമാണ് സി.ഒ.എ.ഐ പരാതി നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ മൊബൈല്‍ ഫോണ്‍ സംബന്ധിയായ അശാസ്ത്രീയ സന്ദേശങ്ങള്‍ നല്‍കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി.

മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ കുറിച്ചും റേഡിയേഷന്റെ അനന്തരഫലത്തെ കുറിച്ചും അശാസ്ത്രീയമായ കാര്യങ്ങളാണ് ചിത്രത്തിലുള്ളത്. വിവരങ്ങള്‍ തികച്ചും അശാസ്ത്രീയവും അസത്യവുമാണെന്ന് പരാതിയില്‍ പറയുന്നു. മൊബൈല്‍ഫോണ്‍ റേഡിയേഷന്‍ പരിസ്ഥിതിയെ നശിപ്പിക്കുമെന്നും അത് പക്ഷികളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നുവെന്നുമാണ് ചിത്രം പറയുന്നുണ്ട്. ഇത്തരം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്നാണ് സംഘടനയുടെ ആവശ്യം.

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ബജറ്റില്‍ പുറത്തിറങ്ങുന്ന ചിത്രമായിരിക്കും യന്തിരന്‍ 2 എന്നാണ് ബോക്സോഫീസ് വാര്‍ത്തകള്‍. ബാഹുബലിയേക്കാളും കൂടുതല്‍ തുക ചെലവഴിച്ചിരിക്കുന്നത് 2.0 ആണെന്നാണ് സൂചന. ഏകദേശം 543 കോടിയാണ് ചിത്രത്തിന്റെ മൊത്തം ബജറ്റ്. റിലീസിന് മുന്‍പ് തന്നെ ചിത്രം 490 കോടിയോളം രൂപ നേടി കഴിഞ്ഞു. രജനികാന്തിന്റെ മുന്‍കാല ചിത്രങ്ങളെക്കാളും 2.0 കളക്ഷന്‍ റെക്കോര്‍ഡ് തീര്‍ക്കുമെന്നാണ് സിനിമാ നിരീക്ഷകരുടെ അഭിപ്രായം.

ചിത്രം നവംബര്‍ 29ന് തീയേറ്ററുകളിലെത്തും. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം ആദ്യദിനം തന്നെ തിയറ്ററുകളിലെത്തും. ലോകമൊട്ടാകെ 10,000 സ്‌ക്രീനുകളില്‍ ചിത്രം റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. മലയാളി താരങ്ങളായ കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആമി ജാക്സണാണ് ചിത്രത്തിലെ നായിക. രജനീകാന്തിന്റെ വില്ലനായാണ് അക്ഷയ് കുമാറെത്തുന്നത്. ട്രാന്‍സ്‌ഫോമേഴ്‌സിലെ സംഘട്ടനരംഗങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച കെന്നി ബേറ്റ്‌സാണ് ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്നത്.