Wednesday , 23 January 2019
Kalyan
News Updates

തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം നമിത വിവാഹിതയായി

തെന്നിന്ത്യന്‍ ഗ്ലാമര്‍ നടി നമിത വിവാഹിതയായി. സുഹൃത്തായ റെയ്‌സ വില്‍സന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ നമിത തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സുഹൃത്ത് വീരേന്ദ്ര ചൗധരിയാണ് നമിതയുടെ വരന്‍. തിരുപ്പതിയില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. സുഹൃത്തുക്കള്‍ക്കായി ചെന്നൈയില്‍ വിവാഹ സത്കാരം സംഘടിപ്പിച്ചിട്ടുണ്ട്.

നേരത്തേ തെന്നിന്ത്യന്‍ താരം ശരത് ബാബുവിനെ നമിത വിവാഹം കഴിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ഇരുവരും അത് നിഷേധിച്ചിരുന്നു. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലുമുള്ള സിനിമകളില്‍ വേഷമിട്ട നമിത മലയാളത്തില്‍ ഏറ്റവുമൊടുവില്‍ പ്രത്യക്ഷപ്പെട്ടത് പുലിമുരുകനിലെ അതിഥി താരമായാണ്.

DONT MISS