ഐറ്റം ഡാൻസുമായി നർഗിസ് തമിഴിലേക്ക്

ബോളുവുഡ് കഴിഞ്ഞാൽ നടിമാരുടെ ഇഷ്ട സങ്കേതമാണ് കോളിവൂഡ്. ഗ്ലാമറിനും പണത്തിനും പ്രശസ്തിക്കുമെല്ലാം ബോളിവുഡിന് ഒപ്പം നിൽക്കുന്ന തമിഴ്സിനിമ ലോകത്തേക്ക് ഹിന്ദി സിനിമ താരങ്ങൾ ധാരാളമായി എത്തുന്നുണ്ട്.
 | 
ഐറ്റം ഡാൻസുമായി നർഗിസ് തമിഴിലേക്ക്

ബോളുവുഡ് കഴിഞ്ഞാൽ നടിമാരുടെ ഇഷ്ട സങ്കേതമാണ് കോളിവൂഡ്. ഗ്ലാമറിനും പണത്തിനും പ്രശസ്തിക്കുമെല്ലാം ബോളിവുഡിന് ഒപ്പം നിൽക്കുന്ന തമിഴ്‌സിനിമ ലോകത്തേക്ക് ഹിന്ദി സിനിമ താരങ്ങൾ ധാരാളമായി എത്തുന്നുണ്ട്. സോനാക്ഷി സിൻഹ, ആലിയ ബട്ട് തുടങ്ങിയവർക്ക് പുറകെ മറ്റൊരു ബോളീവുഡ് താരമായ നർഗിസ് ഫക്രിയും തമിഴിലേയ്ക്ക് എത്തുകയാണ്. റോക്ക്സ്റ്റാർ, മദ്രാസ് കഫേ, പട്ട പോസ്റ്റർ നികല ഹീറോ തുടങ്ങിയ ഹിറ്റ് സിനിമകളിലൂടെ ബോളീവുഡിന്റെ പ്രിയ നടിയായ നർഗിസ് എത്തുന്നത്. പക്ഷേ നടിയായിട്ടല്ല, ഐറ്റം ഡാൻസുകാരിയായിട്ടാണ്.

ജയ് നായകനായ വടകറിയിലൂടെ തമിഴകത്തെത്തിയ സണ്ണി ലിയോണിന്റെ പാത പിന്തുടർന്നാണ് ഐറ്റം ഡാൻസുമായി നർഗിസും കോളിവുഡിലെത്തുന്നത്. പ്രശാന്തിന്റെ പുതിയ സിനിമ സാഹസത്തിലാണ് നർഗിസിന്റെ ഐറ്റം ഡാൻസ്. ചിത്രത്തിന്റെ നിർമ്മാതാക്കൾ തന്നെയാണ് നർഗിന്റെ ഐറ്റം ഡാൻസിന്റെ വാർത്തകളും ചിത്രങ്ങളും പുറത്ത് വിട്ടത്. നർഗിസിനെ കൂടാതെ 100 വനിതകളും ഐറ്റം ഡാൻസിൽ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും നിർമ്മാതാക്കൾ പറയുന്നു.

അരുൺ രാജ് വർമ്മ സംവിധാനം ചെയ്യുന്ന നിർമ്മിച്ചിരിക്കുന്നത് പ്രശാന്തിന്റെ അച്ഛനും പ്രശസ്ത നടനും സംവിധായകവനുമായ ത്യാഗരാജനാണ്. പ്രശാന്തിനെ കൂടാതെ നാസർ, തുളസി, സോനു സൂഡ്, കോട്ട ശ്രീനിവാസ റാവു, തമ്പി രാമയ്യ, ദേവദർശിനി, ഷാഫി, ജോൺ വിജയ്, രാജ് കപൂർ, നളിനി തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. തെലുങ്കിലെ പ്രശസ്ത തിരക്കഥാകൃത്ത് ത്രിവിക്രം ശ്രീനിവാസിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. സ്റ്റാർ മൂവിസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന സിനിമയുടെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. ചിത്രം ഉടൻ തീയേറ്ററുകളിലെത്തും.