രക്ഷിത് ഷെട്ടിയുടെ തമിഴ് ചിത്രത്തില്‍ നിവിന്‍ പോളി നായകന്‍

രക്ഷിത് ഷെട്ടി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില് നിവിന് പോളി നായകനാകുന്നു. രക്ഷിത് തന്നെ നായകനായി അഭിനയിച്ച കന്നട ആക്ഷന് ത്രില്ലര് 'ഉലിടവരു കണ്ടത്തേ' യുടെ തമിഴ് റീമേക്കിലാണ് നിവിനെത്തുന്നത്. കന്നടയില് സൂപ്പര് ഹിറ്റായിരുന്ന ഈ ചിത്രം രക്ഷിതിന്റെ ആദ്യ സിനിമയായിരുന്നു.
 | 
രക്ഷിത് ഷെട്ടിയുടെ തമിഴ് ചിത്രത്തില്‍ നിവിന്‍ പോളി നായകന്‍

ചെന്നൈ: രക്ഷിത് ഷെട്ടി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു. രക്ഷിത് തന്നെ നായകനായി അഭിനയിച്ച കന്നട ആക്ഷന്‍ ത്രില്ലര്‍ ‘ഉലിടവരു കണ്ടത്തേ’ യുടെ തമിഴ് റീമേക്കിലാണ് നിവിനെത്തുന്നത്. കന്നടയില്‍ സൂപ്പര്‍ ഹിറ്റായിരുന്ന ഈ ചിത്രം രക്ഷിതിന്റെ ആദ്യ സിനിമയായിരുന്നു.

ഒരു ഗാങിന്റെ കഥ പറയുന്ന ചിത്രം തമിഴിലെത്തുമ്പോള്‍ നിരവധി മാറ്റങ്ങളുണ്ടാകുമെന്നാണ് സംവിധായകന്‍ അവകാശപ്പെടുന്നുത്. താന്‍ അഭിനയിച്ച വേഷം നിവിന്‍ നന്നായി കൈകാര്യം ചെയ്യുമെന്നും രക്ഷിത് പറഞ്ഞു. തമിഴിന് പുറമെ മലയാളത്തിലും ചിത്രം എത്തും. നിവിന്‍ പോളിയുടെ രണ്ടാമത്തെ തമിഴ് ചിത്രമാകും ഇത്. നേരമായിരുന്നു ആദ്യ ചിത്രം.