കമല്‍ ഹാസന്റെ ബിഗ്‌ബോസില്‍ നിന്ന് പുറത്തായ ഓവിയ ആത്മഹത്യക്ക് ശ്രമിച്ചു? കമലിനെതിരെ പരാതി

കമല് ഹാസന് അവതരിപ്പിക്കുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയില് പ്രേക്ഷകരുടെ പിന്തുണ നേടിയ താരം ഓവിയ പുറത്തായതിനു പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ചു. വെള്ളിയാഴ്ച സംപ്രേഷണണ ചെയ്ത എപ്പിസോഡിലായിരുന്നു സംഭവം. ഇതേത്തുടര്ന്ന് കമല്ഹാസനെതിരെയും നിര്മ്മാതാക്കള്ക്കെതിരെയും അഭിഭാഷകനായ എസ് എസ് ബാലാജി പരാതി നല്കി.
 | 

കമല്‍ ഹാസന്റെ ബിഗ്‌ബോസില്‍ നിന്ന് പുറത്തായ ഓവിയ ആത്മഹത്യക്ക് ശ്രമിച്ചു? കമലിനെതിരെ പരാതി

ചെന്നൈ: കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പ്രേക്ഷകരുടെ പിന്തുണ നേടിയ താരം ഓവിയ പുറത്തായതിനു പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ചു. വെള്ളിയാഴ്ച സംപ്രേഷണണ ചെയ്ത എപ്പിസോഡിലായിരുന്നു സംഭവം. ഇതേത്തുടര്‍ന്ന് കമല്‍ഹാസനെതിരെയും നിര്‍മ്മാതാക്കള്‍ക്കെതിരെയും അഭിഭാഷകനായ എസ് എസ് ബാലാജി പരാതി നല്‍കി.

മലയാളി താരമായ ഓവിയ ഷോയില്‍ നിന്ന് പുറത്തായതിന്റെ സങ്കടം സഹിക്കാനാവാതെ നീന്തല്‍ കുളത്തിലേക്ക് ചാടുകയായിരുന്നു. ഓടിയെത്തിയ മറ്റ് മത്സരാര്‍ത്ഥികള്‍ ഓവിയയെ രക്ഷിച്ചു. ഓവിയയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചു എന്നാണ് പരാതി. പരിപാടി നടക്കുന്ന ഹൗസില്‍ ഏര്‍പ്പെടുത്തിയ നിയമങ്ങളും ചട്ടങ്ങളും ഓവിയയെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാഴ്ത്തിയെന്നും ഇത് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന വിധത്തിലാണെന്നും പരാതിയില്‍ പറയുന്നു.

41 ദിവസത്തെ താമസത്തിനു ശേഷമാണ് ഓവിയ ഹൗസില്‍ നിന്നും പുറത്താകുന്നത്. 2007ല്‍ പുറത്തെത്തിയ പൃഥ്വിരാജ് ചിത്രം ‘കങ്കാരു’വിലൂടെ സിനിമയില്‍ അരങ്ങേറിയ ഓവിയ ഹെലന്‍ എന്ന മലയാളി താരമാണ് റിയാലിറ്റി ഷോയിലൂടെ തമിഴില്‍ താരമായി മാറിയത്.