ചിത്രീകരണത്തിനിടെ രജനീകാന്തിന് പരിക്ക്

തമിഴ് സൂപ്പര്സ്റ്റാര് രജനീകാന്തിന് പുതിയ ഷങ്കര് ചിത്രമായ 2.0വിന്റെ ഷൂട്ടിങ്ങിനിടെ പരിക്ക്. കേളമ്പാക്കത്തെ ഈസ്റ്റ് കോസ്റ്റ് റോഡില് ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ഷൂട്ടിങ്ങിനിടെ ലൊക്കേഷനിലുണ്ടായ വീഴ്ചയിലാണ് രജനീകാന്തിന്റെ വലത് കാല്മുട്ടിന് പരിക്കേറ്റത്. ഉടന്തന്നെ അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു.
 | 

ചിത്രീകരണത്തിനിടെ രജനീകാന്തിന് പരിക്ക്

ചെന്നൈ: തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് പുതിയ ഷങ്കര്‍ ചിത്രമായ 2.0വിന്റെ ഷൂട്ടിങ്ങിനിടെ പരിക്ക്. കേളമ്പാക്കത്തെ ഈസ്റ്റ് കോസ്റ്റ് റോഡില്‍ ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ഷൂട്ടിങ്ങിനിടെ ലൊക്കേഷനിലുണ്ടായ വീഴ്ചയിലാണ് രജനീകാന്തിന്റെ വലത് കാല്‍മുട്ടിന് പരിക്കേറ്റത്. ഉടന്‍തന്നെ അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്ക് ഗുരുതരമല്ലെന്നും പേടിക്കാന്‍ ഒന്നുമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തിയ യന്തിരന്‍ എന്ന ബ്രമാണ്ഡചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 2.0. വമ്പന്‍ ബജറ്റില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിനു വേണ്ടി കാത്തിരിപ്പിലാണ് ആരാധകര്‍.