ലിങ്കയുടെ പരാജയം; രജനിയെ കുറ്റപ്പെടുത്തരുതെന്ന് താരസംഘടന

ലിങ്ക പരാജയപ്പെട്ടതിന്റെ പേരിൽ രജനി കാന്തിനെ കുറ്റപ്പെടുത്തരുതെന്ന് താരസംഘടനയായ സൗത്ത് ഇന്ത്യൻ ഫിലിം ആർട്ടിസ്റ്റ് അസോസിയേഷൻ. ചിത്രം സാമ്പത്തികമായി നഷ്ടമുണ്ടാക്കിയിട്ടുണ്ടെങ്കിൽ വിതരണക്കാർ നഷ്ടപരിഹാരം ചോദിക്കേണ്ടത് നിർമാതാവിനോടാണെന്നും നടികർ സംഘം വാർത്താകുറിപ്പിൽ പറഞ്ഞു.
 | 

ലിങ്കയുടെ പരാജയം; രജനിയെ കുറ്റപ്പെടുത്തരുതെന്ന് താരസംഘടന
ചെന്നൈ:
ലിങ്ക പരാജയപ്പെട്ടതിന്റെ പേരിൽ രജനി കാന്തിനെ കുറ്റപ്പെടുത്തരുതെന്ന് താരസംഘടനയായ സൗത്ത് ഇന്ത്യൻ ഫിലിം ആർട്ടിസ്റ്റ് അസോസിയേഷൻ. ചിത്രം സാമ്പത്തികമായി നഷ്ടമുണ്ടാക്കിയിട്ടുണ്ടെങ്കിൽ വിതരണക്കാർ നഷ്ടപരിഹാരം ചോദിക്കേണ്ടത് നിർമാതാവിനോടാണെന്നും നടികർ സംഘം വാർത്താകുറിപ്പിൽ പറഞ്ഞു. ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടതിനെ തുടർന്ന് വിതരണക്കാർ രജനിയുടെ വീടിന് മുന്നിൽ നിരാഹാരസമരം നടത്താൻ തീരുമാനിച്ചതിനെ തുടർന്നാണ് പിന്തുണയുമായി നടികർ സംഘമെത്തിയത്.
ഒരു ചിത്രത്തിന്റെ വിജയവും പരാജയവും നിർണയിക്കുന്നത് പ്രേക്ഷകരാണെന്നും ഏതൊരു ബിസിനസും പോലെ ചലച്ചിത്രവ്യവസായത്തിലും നഷ്ടവും ലാഭവുമുണ്ടാകുമെന്നും സംഘടന പ്രതിനിധികൾ വ്യക്തമാക്കി.

ചിത്രം 40 കോടി രൂപയുടെ നഷ്ടമാണ് തങ്ങൾക്ക് വരുത്തിയതെന്നാണ് വിതരണക്കാർ പറയുന്നത്. രജനി ചിത്രങ്ങൾക്ക് 20 ശതമാനം ലാഭം ഉണ്ടാകുകയാണ് പതിവെന്നും എന്നാൽ ലിങ്ക വൻ നഷ്ടമാണ് സമ്മാനിച്ചതെന്നും ഇവർ പറയുന്നു. ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിച്ച പണം കിഴിച്ച് അവശേഷിക്കുന്ന തുക തങ്ങൾക്ക് നഷ്ടപരിഹാരമായി നൽകണമെന്നാണ് ഇവർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. 2002ൽ പുറത്തിറങ്ങിയ ബാബയും 2008ൽ പുറത്തിറങ്ങിയ കുചേലയും പരാജയപ്പെട്ടപ്പോൾ രജനി വിതരണക്കാർക്ക് നഷ്ടപരിഹാരം നൽകിയിരുന്നു.