രജനിയുടെ ‘കൊച്ചടയാ’നെതിരെ നികുതി വെട്ടിപ്പ് കേസ്

രജനി കാന്തിന്റെ ബിഗ് ബജറ്റ് ചിത്രമായ 'കൊച്ചടയാ'നെതിരെ നികുതി വെട്ടിപ്പ് കേസ്. ചിത്രത്തിന്റെ നിർമാതാക്കളായ മീഡിയാവൺ ഗ്ലോബൽ എന്റർടെയ്ൻമെന്റ് ലിമിറ്റഡിനെതിരെയാണ് ചെന്നൈ മെട്രൊപ്പൊളിറ്റൻ മജിസ്ട്രേറ്റ് കോടതി നടപടിയെടുത്തത്. കെ.ജെ. ശരവണൻ എന്നയാൾ നൽകിയ പരാതിയിലാണ് കോടതി നടപടി. ശരവണന്റെ പരാതിയിൽ വാണിജ്യ നികുതി വകുപ്പ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർക്കെതിരെയും കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.
 | 
രജനിയുടെ ‘കൊച്ചടയാ’നെതിരെ നികുതി വെട്ടിപ്പ് കേസ്

ചെന്നൈ: രജനി കാന്തിന്റെ ബിഗ് ബജറ്റ് ചിത്രമായ ‘കൊച്ചടയാ’നെതിരെ നികുതി വെട്ടിപ്പ് കേസ്. ചിത്രത്തിന്റെ നിർമാതാക്കളായ മീഡിയാവൺ ഗ്ലോബൽ എന്റർടെയ്ൻമെന്റ് ലിമിറ്റഡിനെതിരെയാണ് ചെന്നൈ മെട്രൊപ്പൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി നടപടിയെടുത്തത്. കെ.ജെ. ശരവണൻ എന്നയാൾ നൽകിയ പരാതിയിലാണ് കോടതി നടപടി. ശരവണന്റെ പരാതിയിൽ വാണിജ്യ നികുതി വകുപ്പ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർക്കെതിരെയും കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.

തമിഴ്‌നാട് സർക്കാരിന്റെ ഉത്തരവ് പ്രകാരം തമിഴിൽ പേരുകൾ നൽകുന്ന സിനിമകൾക്ക് വിനോദ നികുതി നൽകേണ്ടതില്ല. എന്നാൽ ശരവണൻ ഓഗസ്റ്റ് 12-ന് ചിത്രം കാണാൻ പോയപ്പോൾ വിനോദ നികുതി ഈടാക്കിയെന്നാണ് പരാതി. തുടർന്ന് പരാതിക്കാരൻ നടത്തിയ അന്വേഷണത്തിൽ ‘കൊച്ചടയാൻ’ എന്ന തമിഴ് തലക്കെട്ടിലാണ് സെൻസർ ബോർഡിന്റെ പ്രദർശനാനുമതി ചിത്രത്തിന് ലഭിച്ചത്. എന്നാൽ തിയേറ്ററിൽ പ്രദർശിപ്പിച്ചത് ‘കൊച്ചടൈയ്യാൻ ദ് ലെജെന്റ് 3ഡി’ എന്ന പേരിലുള്ള ചിത്രമാണ്. ഇംഗ്ലീഷ് പേരായതിനാൽ ഇതിന്റെ വിനോദ നികുതി ഈടാക്കിയെന്നാണ് പരാതി.

നികുതിയിളവ് ലഭിക്കാത്ത ‘കൊച്ചടയാൻ ദ് ലെജന്റ് 3ഡി’ കാണിക്കുകയും കാണികളിൽ നിന്ന് വിനോദ നികുതി പിരിക്കുകയും ‘കൊച്ചടയാൻ’ എന്ന് തമിഴ് ടൈറ്റിലിലുള്ള ചിത്രത്തിന്റെ നികുതി ഇളവ് വെച്ച് കൊള്ളലാഭം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നുവെന്നും പരാതിക്കാരൻ ആരോപിക്കുന്നു. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നതായാണ് ആരോപണം.