ലിങ്ക കേരളത്തിൽ റിലീസ് ചെയ്യില്ല

രജനികാന്ത് ചിത്രം ലിങ്ക കേരളത്തിൽ റിലീസ് ചെയ്യില്ലെന്ന് റിപ്പോർട്ട്. രജനിയുടെ കഴിഞ്ഞ ചിത്രമായ കൊച്ചടയാൻ മൂലമുണ്ടായ നഷ്ടം നികത്താതെ ലിങ്ക കേരളത്തിലേക്ക് റിലീസിംഗിന് അയക്കേണ്ടതില്ല എന്നാണ് വിതരണക്കാരുടെ തീരുമാനം. കൊച്ചടയാൻ 12 കോടി രൂപയ്ക്കാണ് കേരളത്തിലേക്ക് വിട്ടത്. എന്നാൽ ചിത്രത്തിൽ നിന്ന് വിതരക്കാർക്ക് ലഭിച്ചത് വെറും മൂന്ന് കോടി രൂപ മാത്രം.
 | 

ലിങ്ക കേരളത്തിൽ റിലീസ് ചെയ്യില്ല
കൊച്ചി:
രജനികാന്ത് ചിത്രം ലിങ്ക കേരളത്തിൽ റിലീസ് ചെയ്യില്ലെന്ന് റിപ്പോർട്ട്. രജനിയുടെ കഴിഞ്ഞ ചിത്രമായ കൊച്ചടയാൻ മൂലമുണ്ടായ നഷ്ടം നികത്താതെ ലിങ്ക കേരളത്തിലേക്ക് റിലീസിംഗിന് അയക്കേണ്ടതില്ല എന്നാണ് വിതരണക്കാരുടെ തീരുമാനം. കൊച്ചടയാൻ 12 കോടി രൂപയ്ക്കാണ് കേരളത്തിലേക്ക് വിട്ടത്. എന്നാൽ ചിത്രത്തിൽ നിന്ന് വിതരക്കാർക്ക് ലഭിച്ചത് വെറും മൂന്ന് കോടി രൂപ മാത്രം.

ഈ നഷ്ടം നികത്താതെ ലിങ്ക വിതരണത്തിനെടുക്കേണ്ട എന്നാണ് കേരള ഡിസ്ട്രീബ്യൂടേഴ്‌സ് അസോസിയേഷന്റെ തീരുമാനം. രജനികാന്ത് വിതരണക്കാരുമായി നേരിട്ട് ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കാൻ ശ്രമം നടത്തുന്നുണ്ടെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രജനിയുടെ പിറന്നാൾ ദിനമായാ 12-നാണ് ലോകമെങ്ങും ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം കേരളത്തിൽ 250 തിയേറ്ററുകളിൽ റിലീസ് ചെയ്യാനായിരുന്നു തീരുമാനം.

കെ.എസ് രവികുമാർ സംവിധാനം ചെയ്യുന്ന ലിങ്കയിൽ അനുഷ്‌ക ഷെട്ടിയും സോനാക്ഷി സിൻഹയുമാണ് നായികമാർ. റോക്ക് ലൈൻ വെങ്കിടേഷാണ് ചിത്രത്തിന്റെ നിർമാണം. എ.ആർ.റഹ്മാനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. രത്‌നവേലുവാണ് ക്യാമറ. മലയാളിയായ സാബു സിറിലാണ് ചിത്രത്തിന്റെ കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ചരിത്രമാണ് ലിങ്കയുടെ ഇതിവൃത്തമെന്നാണ് സൂചനകൾ.