തനിക്കും മക്കള്‍ക്കും ജീവനാംശമായി അഞ്ചു ലക്ഷം ആവിശ്യപ്പെട്ട് നടി രംഭ

രണ്ട് മക്കള്ക്കും തനിക്കും ജീവനാംശമായി അഞ്ച് ലക്ഷം രൂപ ഭര്ത്താവ് നല്കണമെന്ന് ആവശ്യപ്പെട്ട് തെന്നിന്ത്യന് സിനിമ നടി രംഭ. ഹിന്ദു മാര്യേജ് ആക്ട് അനുസരിച്ചാണ് രംഭ കോടതിയില് ഹര്ജി നല്കിയത്. മക്കളുടെ നിയമപരമായ സംരക്ഷണാവകാശം ആവശ്യപ്പെട്ടാണ് നടി രംഭ ചെന്നൈയിലെ കുടുംബകോടതിയെ സമീപിച്ചത്. ഭര്ത്താവുമൊത്ത് ജീവിക്കാന് താത്പര്യമുണ്ടെന്ന് കാണിച്ച് ഹര്ജി സമര്പ്പിച്ചതിന് പിന്നാലെയാണ് പുതിയ ആവശ്യവുമായി രംഭ കോടതിയെ സമീപിച്ചത്. എന്നാല് രംഭ നേരിട്ട് ഹാജരാകാത്തതിനാല് കേസ് അടുത്ത മാസം 21-ലേക്ക് മാറ്റിവെച്ചു.
 | 

തനിക്കും മക്കള്‍ക്കും ജീവനാംശമായി അഞ്ചു ലക്ഷം ആവിശ്യപ്പെട്ട് നടി രംഭ

ചെന്നൈ: രണ്ട് മക്കള്‍ക്കും തനിക്കും ജീവനാംശമായി അഞ്ച് ലക്ഷം രൂപ ഭര്‍ത്താവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് തെന്നിന്ത്യന്‍ സിനിമ നടി രംഭ. ഹിന്ദു മാര്യേജ് ആക്ട് അനുസരിച്ചാണ് രംഭ കോടതിയില്‍ ഹര്‍ജി നല്‍കിയത്. മക്കളുടെ നിയമപരമായ സംരക്ഷണാവകാശം ആവശ്യപ്പെട്ടാണ് നടി രംഭ ചെന്നൈയിലെ കുടുംബകോടതിയെ സമീപിച്ചത്. ഭര്‍ത്താവുമൊത്ത് ജീവിക്കാന്‍ താത്പര്യമുണ്ടെന്ന് കാണിച്ച് ഹര്‍ജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് പുതിയ ആവശ്യവുമായി രംഭ കോടതിയെ സമീപിച്ചത്. എന്നാല്‍ രംഭ നേരിട്ട് ഹാജരാകാത്തതിനാല്‍ കേസ് അടുത്ത മാസം 21-ലേക്ക് മാറ്റിവെച്ചു.

കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് രംഭ ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്. ഭര്‍ത്താവ് ഇന്ദിരന്‍ പത്മനാഭന്‍ കാനഡയില്‍ ബിസിനസുകാരനാണ്.
ഇരുവരും വേര്‍പിരിഞ്ഞ് താമസിച്ചിരുന്നതിനാല്‍ വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിവാഹമോചന ഹര്‍ജിയല്ല, പകരം ഭര്‍ത്താവുമൊത്ത് ഒന്നിച്ച് ജീവിക്കുന്നതിന് അനുമതി തേടിയുള്ള ഹര്‍ജിയാണ് സമര്‍പ്പിച്ചതെന്ന് വ്യക്തമായിരുന്നു.

ഇന്നലെ ചെന്നൈയിലെ കുടുംബകോടതിയില്‍ കൊടുത്ത ഹര്‍ജിയില്‍ ഇന്ദിരന്‍ പത്മനാഭന്‍ മുന്‍പ് മറ്റൊരു വിവാഹം കഴിച്ചിരുന്നതായും ഈ ബന്ധം 2003-ല്‍ വേര്‍പിരിഞ്ഞതായും സൂചിപ്പിക്കുന്നു. ഇക്കാര്യങ്ങളൊക്കെ മറച്ചുവെച്ചാണ് 2010-ല്‍ താനുമായുള്ള വിവാഹം നടത്തിയത്. ഏറെ നാള്‍ കഴിഞ്ഞാണ് ഈ വിവരം അറിയുന്നത്. ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നും ഏറെ ദുരനുഭവങ്ങള്‍ തനിക്കുണ്ടായിട്ടുണ്ടെന്ന് നടി പറയുന്നു.

ഭര്‍ത്താവ് നല്‍കിയ പരാതിയെ തുടര്‍ന്ന് കനേഡിയന്‍ കോടതി ഉത്തരവു പ്രകാരം കുട്ടികളുടെ അടുത്ത് നിന്നും മാറിത്താമസിക്കേണ്ടി വന്നു. ഇതേ കോടതിയില്‍ മറ്റൊരു ഹര്‍ജി കൊടുത്തതിനെ തുടര്‍ന്നാണ് കുട്ടികളെ തിരികെ ലഭിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ചികിത്സയും നല്‍കുകയെന്നത് രക്ഷിതാക്കളുടെ നിയമപരവും ധാര്‍മ്മികവുമായ ഉത്തരവാദിത്വമാണ് ഭര്‍ത്താവ് നിരസിക്കുന്നതെന്ന് രംഭ ആരോപിച്ചു