ഹരംകൊള്ളിപ്പിക്കുന്ന രംഗങ്ങളുമായി സാഹോയുടെ ടീസര്‍ എത്തി; വീഡിയോ

ആരാധകരെ ഹരംകൊളളിപ്പിക്കുന്ന രംഗങ്ങളുമായി പ്രഭാസ് ചിത്രം സാഹോയുടെ ടീസര് എത്തി.
 | 
ഹരംകൊള്ളിപ്പിക്കുന്ന രംഗങ്ങളുമായി സാഹോയുടെ ടീസര്‍ എത്തി; വീഡിയോ

ആരാധകരെ ഹരംകൊളളിപ്പിക്കുന്ന രംഗങ്ങളുമായി പ്രഭാസ് ചിത്രം സാഹോയുടെ ടീസര്‍ എത്തി. തെലുങ്ക്, മലയാളം, തമിഴ് എന്നീ മൂന്നുഭാഷകളിലുള്ള ടീസറാണ് അണിയപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്റെ ട്വിറ്റര്‍ പേജിലൂടെയും പ്രഭാസിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയുമാണ് ടീസര്‍ ആരാധകരമായി ഷെയര്‍ ചെയ്തത്. റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 15ന് തീയേറ്ററുകളിലെത്തും.

ആക്ഷന്‍ രംഗങ്ങളും പ്രണയവും ഉള്‍പ്പെടുത്തിയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. പ്രഭാസും ശ്രദ്ധ കപൂറും ടീസറില്‍ പ്രത്യക്ഷപ്പെടുന്നു. പ്രഭാസിന്റെ കിടിലന്‍ ബൈക്ക് റൈഡിങ്ങും ആക്ഷനും ടീസറില്‍ കാണാം. ബാഹുബലിക്കു ശേഷം പുറത്തിറങ്ങുന്ന പ്രഭാസിന്റെ ചിത്രമെന്ന പ്രത്യേകതയും സാഹോയ്ക്കുണ്ട്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

ടീസര്‍ കാണാം