ശരത് കുമാറും സ്‌നേഹയും ഒന്നിക്കുന്ന ‘വിടിയൽ’ ആഗസ്റ്റ് 30 ന് തിയേറ്ററുകളിലെത്തും

ശെൽവരാജ് സംവിധാനം ചെയുന്ന വിടിയലിൽ ശരത് കുമാറാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മധ്യവയസ്കനായാണ് ശരത് കുമാർ വിടിയനിൽ വേഷമിടുന്നത്. സുതന്തിരം എന്നാണ് ആദ്ദേഹത്തിന്റെ കഥപാത്രത്തിന്റെ പേര്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ ദിവസം ജനിച്ചയാളാണ് സുതന്തിരം.
 | 
ശരത് കുമാറും സ്‌നേഹയും ഒന്നിക്കുന്ന ‘വിടിയൽ’ ആഗസ്റ്റ് 30 ന് തിയേറ്ററുകളിലെത്തും

ചെന്നൈ: ശെൽവരാജ് സംവിധാനം ചെയുന്ന വിടിയലിൽ ശരത് കുമാറാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മധ്യവയസ്‌കനായാണ് ശരത് കുമാർ വിടിയനിൽ വേഷമിടുന്നത്. സുതന്തിരം എന്നാണ് ആദ്ദേഹത്തിന്റെ കഥപാത്രത്തിന്റെ പേര്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ ദിവസം ജനിച്ചയാളാണ് സുതന്തിരം.

ജഗ്ഗുഭായിയിലും മദ്ധ്യവയസ്‌കനായിട്ടാണ് ശരത് കുമാർ അഭിനയിച്ചത്. സ്വാതന്ത്യം ലഭിക്കുന്നതിന് മുൻപും അതിനു ശേഷവുമുളള കാലഘട്ടങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നത്. സ്‌നേഹയും മല്ലികയുമാണ് ചിത്രത്തിലെ നായികമാർ. രാധാരവി, ചാർളി തുടങ്ങിയവരാണ് വിടിയലിലെ മറ്റ് കഥാപാത്രങ്ങൾ.

വിടിയൽ ആഗസ്റ്റ് 30 ന് തിയേറ്ററുകളിലെത്തും.