സെൽഫി പുളള’ പ്രൊമോ ഗാനവുമായി വിജയ്

'കത്തി'യുടെ പ്രൊമോ ഗാനവുമായി വിജയ്. 40 സെക്കൻഡ് ദൈർഘ്യമുളള പ്രെമോ ഗാനം വിജയും സുനീധി ചൗഹാനും ചേർന്നാണ് പാടിയിരിക്കുന്നത്. സമാന്തയാണ് ചിത്രത്തിലെ നായിക. ചിത്രത്തിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം ഉണ്ടാക്കാൻ സാധ്യതയുളളതിനാൽ സിനിമയുടെ ഒഫീഷ്യൽ ടീസർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
 | 
സെൽഫി പുളള’ പ്രൊമോ ഗാനവുമായി വിജയ്

 

ചെന്നൈ: ‘കത്തി’യുടെ പ്രൊമോ ഗാനവുമായി വിജയ്. 40 സെക്കൻഡ് ദൈർഘ്യമുളള പ്രെമോ ഗാനം വിജയും സുനീധി ചൗഹാനും ചേർന്നാണ് പാടിയിരിക്കുന്നത്. സമാന്തയാണ് ചിത്രത്തിലെ നായിക. ചിത്രത്തിനെതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധം ഉണ്ടാക്കാൻ സാധ്യതയുളളതിനാൽ സിനിമയുടെ ഒഫീഷ്യൽ ടീസർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

തുപ്പാക്കിക്ക് ശേഷം എ ആർ മുരുകദോസും വിജയ്യും ഒന്നിക്കുന്ന ചിത്രമാണ് കത്തി. ബോളിവുഡ് താരം നിഥിൻ മുകേഷ് ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. മുരുകദോസ് സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം അയ്യങ്കാരൻ ഇന്റർനാഷണലിന്റേയും ലൈക്ക പ്രൊഡക്ഷൻസിന്റേയും ബാനറിൽ കെ കരുണമൂർത്തിയും എ സുഭാസ്‌കരനും ചേർന്നാണ് നിർമ്മിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.