തമിള്‍ റോക്കേഴ്‌സ് പണിപറ്റിച്ചു; സിങ്കം 3യും ഫേസ്ബുക്ക് ലൈവില്‍

സൂര്യയുടെ സിങ്കം 3യും ഫേസ്ബുക്ക് ലൈവില് എത്തിച്ച് പൈറസി സൈറ്റായ തമിള് റോക്കേഴ്സ്. റിലീസ് ദിവസസമായ ഇന്നലെ രാവിലെ 11 മണിക്ക് ഫേസ്ബുക്ക് ലൈവില് ചിത്രം പ്രദര്ശിപ്പിക്കുമെന്ന് തമിള് റോക്കേഴ്സ് ഭീഷണിപ്പെടുത്തിയിരുന്നു. രാത്രി ചിത്രം ഫേസ്ബുക്ക് പേജില് ലൈവായി പ്രദര്ശിപ്പിക്കുകയായിരുന്നു.
 | 

തമിള്‍ റോക്കേഴ്‌സ് പണിപറ്റിച്ചു; സിങ്കം 3യും ഫേസ്ബുക്ക് ലൈവില്‍

സൂര്യയുടെ സിങ്കം 3യും ഫേസ്ബുക്ക് ലൈവില്‍ എത്തിച്ച് പൈറസി സൈറ്റായ തമിള്‍ റോക്കേഴ്‌സ്. റിലീസ് ദിവസസമായ ഇന്നലെ രാവിലെ 11 മണിക്ക് ഫേസ്ബുക്ക് ലൈവില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് തമിള്‍ റോക്കേഴ്‌സ് ഭീഷണിപ്പെടുത്തിയിരുന്നു. രാത്രി ചിത്രം ഫേസ്ബുക്ക് പേജില്‍ ലൈവായി പ്രദര്‍ശിപ്പിക്കുകയായിരുന്നു. ചിത്രത്തിന്റെ ആദ്യത്തെ 17 മിനിറ്റാണ് ലൈവില്‍ നല്‍കിയത്. ടോറന്റില്‍ നിന്ന് ചിത്രം പൂര്‍ണ്ണമായി ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്കും നല്‍കിയിട്ടുണ്ട്.

സിങ്കം 3 ഓണ്‍ലൈനില്‍ എത്തിയാല്‍ തമിള്‍ റോക്കേഴ്‌സിനെ ആറ് മാസത്തിനുള്ളില്‍ അകത്താക്കുമെന്നും ഇവരം അറസ്റ്റ് ചെയ്യുന്ന രംഗം ഫേസ്ബുക്ക് ലൈവില്‍ കാണിക്കുമെന്നും ചിത്രത്തിന്റെ നിര്‍മാതാവായ കെ.ഇ. ജ്ഞാനവേല്‍ പറഞ്ഞിരുന്നു. എസ് 3യെ തീയേറ്ററുകളില്‍ പോയി കണ്ട് പിന്തുണക്കണമെന്ന അഭ്യര്‍ത്ഥനയുമായി സൂര്യ തന്നെ നേരിട്ട് രംഗത്തെത്തുകയും ചെയ്തു.

ട്വിറ്ററിലൂടെയായിരുന്നു സൂര്യ പ്രേക്ഷകരോട് അഭ്യര്‍ത്ഥന നടത്തിയത്. നിര്‍മാതാക്കളെ വെല്ലുവിളിച്ച് വിജയ് സിനിമയായ ഭൈരവയും റിലീസ് ദിവസം തമിള്‍ റോക്കേഴ്‌സ് ഫേസ്ബുക്ക് ലൈവില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പുലിമുരുകന്റെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍ നല്‍കിയതിനേത്തുടര്‍ന്ന് തമിള്‍റോക്കേഴ്‌സിന്റെ കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് റെയഡ് ചെയ്യുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.