ഭാര്യ പീഡിപ്പിക്കുന്നു; വിവാഹമോചനം വേണമെന്ന ആവശ്യവുമായി നടൻ കോടതിയിൽ

ഭാര്യ പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി നടൻ കുടുംബ കോടതിയിൽ. പ്രമുഖ തമിഴ് നടൻ കൃഷ്ണകുമാറാണ് ചെന്നൈയിലെ കുടുംബകോടതിയെ സമീപിച്ചിരിക്കുന്നത്. ഭാര്യ ഹേമലത തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ്.
 | 
ഭാര്യ പീഡിപ്പിക്കുന്നു; വിവാഹമോചനം വേണമെന്ന ആവശ്യവുമായി നടൻ കോടതിയിൽ

 

ചെന്നൈ: ഭാര്യ പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി നടൻ കുടുംബ കോടതിയിൽ. പ്രമുഖ തമിഴ് നടൻ കൃഷ്ണകുമാറാണ് ചെന്നൈയിലെ കുടുംബകോടതിയെ സമീപിച്ചിരിക്കുന്നത്. ഭാര്യ ഹേമലത തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ്. ഇനിയും ഈ നിലയിൽ ഒത്തുപോകാൻ പറ്റില്ലെന്നും തനിക്ക് വിാഹ മോചനം വേണമെന്നും കൃഷ്ണകുമാർ പരാതിയിൽ പറയുന്നു.

2014 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷം ഭാര്യ പീഡനം തുടങ്ങി എന്നാണ് നടൻ ആരോപിക്കുന്നത്. തന്റേത് കൂട്ടുകുടുംബമാണ്. ഹേമലതയ്ക്ക് കുടുംബവുമായി ഒത്തുപോകാൻ പറ്റിയില്ല. വീട്ടുകാരുമായി ഹേമലതയ്ക്ക് ഒത്തുപോകാൻ പറ്റാതായതോടെ തങ്ങൾ വേറെ വീട്ടിലേക്ക് താമസം മാറി.

ഭാര്യ എന്ന നിലയിലുള്ള കടമകൾ പോലും ചെയ്യാൻ ഹേമതല തയ്യാറായില്ല എന്നും കൃഷ്ണകുമാർ പറയുന്നു. ചെറിയ ചെറിയ കാര്യങ്ങൾക്ക് പോലും വഴക്കുകൾ ഉണ്ടാക്കുന്നുവെന്നും ഭാര്യ കാരണം തന്റെ പ്രൊഫഷന് പോലും പ്രശ്‌നങ്ങൾ ഉണ്ടാകുന്നതായും കൃഷ്ണകുമാർ പറഞ്ഞു. അതേസമയം, കൃഷ്ണകുമാർ തന്നെ പീഡിപ്പിക്കുന്നതായി ഭാര്യ ഹേമലത നേരത്തെ ആരോപണം ഉന്നയിച്ചതായി റിപ്പോർട്ടുകളുണ്ട്.