തമിഴ് നടിയെ തട്ടിക്കൊണ്ടുപോയി! പരാതിയുമായി സിനിമാ പ്രവര്‍ത്തകര്‍

തമിഴ് ചലച്ചിത്ര താരം സത്യകലയെ തട്ടിക്കൊണ്ടു പോയതായി പരാതി.
 | 
തമിഴ് നടിയെ തട്ടിക്കൊണ്ടുപോയി! പരാതിയുമായി സിനിമാ പ്രവര്‍ത്തകര്‍

ചെന്നൈ: തമിഴ് ചലച്ചിത്ര താരം സത്യകലയെ തട്ടിക്കൊണ്ടു പോയതായി പരാതി. തൊരട്ടി എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് പരാതിയുമായി രംഗത്തെത്തിയത്. മദ്രാസ് ഹൈക്കോടതിയില്‍ ഇവര്‍ പരാതി നല്‍കി. സത്യകലയുടെ വീട്ടുകാര്‍ തന്നെയാണ് തട്ടിക്കൊണ്ടു പോയി വീട്ടില്‍ ഒളിപ്പിച്ചിരിക്കുന്നതെന്നാണ് പരാതി.

ജൂണില്‍ പ്രദര്‍ശനത്തിനെത്തിയ തൊരട്ടിയിലെ നായികയാണ് സത്യകല. തന്റെ അച്ഛനും രണ്ടാനമ്മയ്ക്കും താന്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ താല്‍പര്യമില്ലെന്ന് സത്യകല അണിയറ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്.

ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയി ഒളിപ്പിച്ചിരിക്കുകയാണെന്നും നടിയുമായി ഫോണില്‍ ബന്ധപ്പെടാന്‍ പോലും സാധിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു. പി.മാരിമുത്തു സംവിധാനം ചെയ്ത ചിത്രത്തില്‍ നാടോടികളായ ആട്ടിടയന്‍മാരുടെ കഥയാണ് പറയുന്നത്.