പ്രതിഫലം ലഭിക്കാത്തതിനെത്തുടര്‍ന്ന് തമിഴ് നടന്‍ ഇളവരശന്‍ ആത്മഹത്യക്ക് ശ്രമിച്ചു

തമിഴ് യുവനടന് ഇളവരശന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. നിരവധി നിര്മാതാക്കള് പ്രതിഫലം നല്കാത്തതിനാല് സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ജീവിക്കാന് മറ്റ് മാര്ഗങ്ങളില്ലാത്തതതിനാല് ആത്മഹത്യ ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടി സൗത്ത് ഇന്ത്യന് ആര്ട്ടിസ്റ്റസ് അസോസിയേഷന് പ്രസിഡന്റ് വിശാലിനെഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചു.
 | 

പ്രതിഫലം ലഭിക്കാത്തതിനെത്തുടര്‍ന്ന് തമിഴ് നടന്‍ ഇളവരശന്‍ ആത്മഹത്യക്ക് ശ്രമിച്ചു

ചെന്നൈ: തമിഴ് യുവനടന്‍ ഇളവരശന്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. നിരവധി നിര്‍മാതാക്കള്‍ പ്രതിഫലം നല്‍കാത്തതിനാല്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തതതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടി സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റസ് അസോസിയേഷന്‍ പ്രസിഡന്റ് വിശാലിനെഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചു.

ഒനൈയും ആട്ടുകുട്ടിയും സിരുതൈ, സകുനി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച 29കാരനായ നടന്‍ ഭാര്യക്കും മകനുമൊപ്പം ചെന്നൈയിലെ എംബികെ നഗറില്‍ താമസിച്ചുവരികയായിരുന്നു. ഇളവരശന്റെ ഭാര്യ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടനോട് നിരവധി തവണ വഴക്ക് കൂടിയതായും കഴിഞ്ഞ ദിവസം വിവാഹമോചനത്തിനുള്ള വക്കീല്‍ നോട്ടീസ് അയച്ചതായും പറയുന്നു. ഇതാണ് നടനെ പെട്ടെന്ന് പ്രകോപിതനാക്കിയത്. വിവരമറിഞ്ഞ അയല്‍വാസി നടനെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.