തമിഴ് ചിത്രം കയലിന്റെ ട്രെയ്‌ലർ

ഗ്രാമത്തിന്റെ ദൃശ്യഭംഗിയും പച്ചയായ മനുഷ്യ ജീവിതവും ആവിഷ്ക്കരിക്കുന്നതിൽ വിജയിച്ച സംവിധായകനാണ് പ്രഭു സോളമൻ.
 | 
തമിഴ് ചിത്രം കയലിന്റെ ട്രെയ്‌ലർ

 

ചെന്നൈ: ഗ്രാമത്തിന്റെ ദൃശ്യഭംഗിയും പച്ചയായ മനുഷ്യ ജീവിതവും ആവിഷ്‌ക്കരിക്കുന്നതിൽ വിജയിച്ച സംവിധായകനാണ് പ്രഭു സോളമൻ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് കയൽ. ചന്ദ്രൻ, ആനന്ദി, വിൻസെന്റ് തുടങ്ങിയവരാണ് സുനാമി പശ്ചാത്തലമാക്കിയുള്ള പ്രണയചിത്രത്തിലെ അഭിനേതാക്കൾ. മദൻ ജെയിംസ് നിർമ്മിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഡി.ഇമാനാണ്.

തമിഴിലെ സൂപ്പർ ഹിറ്റുകളായ മൈന (2010), കുംകി(2012) എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് പ്രഭു സോളമൻ. കന്യാകുമാരി ലഡാക് തുടങ്ങിയ ലൊക്കേഷനുകളിലായി ഒരുക്കിയ ചിത്രത്തിന്റെ നിർമ്മാണ ചിലവ് 15 കോടി രൂപയാണ്.

ചിത്രം ഡിസംബർ 25ന് തിയേറേററുകളിലെത്തും.