ഖുർആൻ വചനങ്ങൾ ഉൾപ്പെടുത്തി; തമിഴ് ചിത്രത്തിനെതിരെ പ്രതിഷേധം

തമിഴ് സിനിമ 'സലിം'ന്റെ പോസ്റ്ററിൽ ഖുർആൻ വചനങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം. ചിത്രത്തിന്റെ പോസ്റ്ററുകളിൽ ചുംബനരംഗത്തിനൊപ്പം ഖുറാൻ വചനങ്ങൾ ചേർത്തതാണ് വിവാദത്തിന് കാരണം. ഓഗസ്റ്റ് മാസം അവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തിയിരുന്നു.
 | 

ഖുർആൻ വചനങ്ങൾ ഉൾപ്പെടുത്തി; തമിഴ് ചിത്രത്തിനെതിരെ പ്രതിഷേധം

ചെന്നൈ: തമിഴ് സിനിമ ‘സലിം’ന്റെ പോസ്റ്ററിൽ ഖുർആൻ വചനങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം. ചിത്രത്തിന്റെ പോസ്റ്ററുകളിൽ ചുംബനരംഗത്തിനൊപ്പം ഖുറാൻ വചനങ്ങൾ ചേർത്തതാണ് വിവാദത്തിന് കാരണം. ഓഗസ്റ്റ് മാസം അവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തിയിരുന്നു. ഖുർആനിലെ സൂറത്ത് ബഖറയിലെ ‘ഹത്തമല്ലാഹു അലാ ഖുലൂബിഹിം’എന്നു തുടങ്ങുന്ന ആയത്തുകളാണ് പോസ്റ്ററിൽ ഉളളത്. എൻ.വി നിർമ്മൽ കുമാറാണ് ചിത്രത്തിന്റെ സംവിധായകൻ.

അതേസമയം, ഇസ്‌ലാമിനെ ഏതെങ്കിലും രീതിയിൽ പ്രതിപാദിക്കുന്ന വിഷയമല്ല സിനിമയിലുള്ളതെന്നും വിമർശനം ഉയരുന്നുണ്ട്. സൂക്ഷ്മതയോടെയല്ലാതെ ഖുർആൻ വചനങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നാണു ഇസ്ലാം മതവിശ്വാസം.