തമിഴ്‌നാട്ടിൽ ഇന്ന് സിനിമാ ബന്ദ്

അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയലളിതക്കെതിരായ കോടതി വിധിയിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ ഇന്ന് സിനിമാ ബന്ദ്. സിനിമ പ്രദർശനും ചിത്രീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും നിർത്തിവെച്ചിരിക്കുകയാണ്. താരങ്ങളും നിർമാതാക്കളും വിതരണക്കാരും ചെന്നൈയിൽ ഇന്ന് ഉപവാസം നടത്തും. തമിഴ് ഫിലീം എക്സിബിറ്റേഴ്സ് അസോസിയേഷൻ, തമിഴ് ഫിലീം പ്രൊഡ്യൂസേഴ്സ് കൗൺസിൽ, സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷൻ പ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത്. മധുരയിൽ ഇന്നലെയും സിനിമ പ്രദർശിപ്പിച്ചില്ല.
 | 

തമിഴ്‌നാട്ടിൽ ഇന്ന് സിനിമാ ബന്ദ്

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയലളിതക്കെതിരായ കോടതി വിധിയിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിൽ ഇന്ന് സിനിമാ ബന്ദ്. സിനിമ പ്രദർശനും ചിത്രീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും നിർത്തിവെച്ചിരിക്കുകയാണ്. താരങ്ങളും നിർമാതാക്കളും വിതരണക്കാരും ചെന്നൈയിൽ ഇന്ന് ഉപവാസം നടത്തും. തമിഴ് ഫിലീം എക്‌സിബിറ്റേഴ്‌സ് അസോസിയേഷൻ, തമിഴ് ഫിലീം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ, സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷൻ പ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത്. മധുരയിൽ ഇന്നലെയും സിനിമ പ്രദർശിപ്പിച്ചില്ല.

അതേസമയം, കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ജയലളിത സമർപ്പിച്ച അപ്പീൽ കർണ്ണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രത്യേക കോടതി വിധി സ്റ്റേ ചെയ്ത് ജാമ്യം നൽകണമെന്നാണ് ജയലളിതയുടെ ആവശ്യം. കർണ്ണാടക ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്. ഒക്ടോബർ ഒന്ന് മുതൽ ആറുവരെ കോടതി അവധിയായതിനാലാണ് ഇന്നലെതന്നെ അപ്പീൽ നൽകിയത്.