ഉത്തമവില്ലന്റെ ആദ്യ പ്രദർശനങ്ങൾ മുടങ്ങി; ഇന്നു തന്നെ റിലീസ് ചെയ്‌തേക്കുമെന്ന് വിതരണക്കാർ

കമൽഹാസൻ ചിത്രം ഉത്തമവില്ലന്റെ റിലീസ് മുടങ്ങി. സാമ്പത്തിക പ്രശ്നങ്ങൾ കാരണാണ് റിലീസ് മുടങ്ങിയതെന്നാണ് റിപ്പോർട്ട്. പുലർച്ചെയും രാവിലെയുമായി നിശ്ചയിച്ചിരുന്ന ഷോകൾ മാത്രാമണ് മുടങ്ങിയതെന്നും ബാക്കി ഷോകൾ നടക്കുമെന്നും സിനിമയുടെ വിതരണക്കാർ അറിയിച്ചിട്ടുണ്ട്. വിതരണക്കാരും നിർമാതാക്കളും തമ്മിലുള്ള ചില അഭിപ്രായ വ്യത്യാസങ്ങളാണ് സിനിമ മുടങ്ങാൻ കാരണമെന്നും റിപ്പോർട്ടുണ്ട്. കേരളം, തമിഴ്നാട്, തെലങ്കാന, ആന്ധ്ര എന്നിവടങ്ങളിലെ റിലീസ് ആണ് മുടങ്ങിയത്.
 | 

ഉത്തമവില്ലന്റെ ആദ്യ പ്രദർശനങ്ങൾ മുടങ്ങി; ഇന്നു തന്നെ റിലീസ് ചെയ്‌തേക്കുമെന്ന് വിതരണക്കാർ
കൊച്ചി: കമൽഹാസൻ ചിത്രം ഉത്തമവില്ലന്റെ റിലീസ് മുടങ്ങി. സാമ്പത്തിക പ്രശ്‌നങ്ങൾ കാരണാണ് റിലീസ് മുടങ്ങിയതെന്നാണ് റിപ്പോർട്ട്. പുലർച്ചെയും രാവിലെയുമായി നിശ്ചയിച്ചിരുന്ന ഷോകൾ മാത്രാമണ് മുടങ്ങിയതെന്നും ബാക്കി ഷോകൾ നടക്കുമെന്നും സിനിമയുടെ വിതരണക്കാർ അറിയിച്ചിട്ടുണ്ട്. വിതരണക്കാരും നിർമാതാക്കളും തമ്മിലുള്ള ചില അഭിപ്രായ വ്യത്യാസങ്ങളാണ് സിനിമ മുടങ്ങാൻ കാരണമെന്നും റിപ്പോർട്ടുണ്ട്. കേരളം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര എന്നിവടങ്ങളിലെ റിലീസ് ആണ് മുടങ്ങിയത്.

തിരുപ്പതി ബ്രദേഴ്‌സും രാജ്കമൽ ഇന്റർനാഷണലും ചേർന്ന് നിർമിച്ച ചിത്രം സംവിധാനം ചെയ്യുന്നത് രമേഷ് അരവിന്ദാണ്. എട്ടാം നൂറ്റാണ്ടിലെ നടൻ, ഇപ്പോഴത്തെ സൂപ്പർസ്റ്റാർ എന്നീ രണ്ടു വേഷങ്ങളാണ് ചിത്രത്തിൽ കമൽഹാസൻ അവതരിപ്പിക്കുന്നത്. കോമഡി ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആൻഡ്രിയ, ജയറാം, പൂജ കുമാർ, നാസർ, പാർവതി, ഉർവശി തുടങ്ങിയവരാണു ചിത്രത്തിലെ പ്രധാന താരങ്ങൾ.

എം. ജിബ്രാനാണ് സംഗീതമൊരുക്കുന്നത്. ശ്യാംദത്ത് ഛായാഗ്രഹണവും വിജയ് ശങ്കർ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. സിനിമയുടെ കഥയും തിരക്കഥയും തയാറാക്കിയിരിക്കുന്നത് കമൽഹാസൻ തന്നെയാണ്. ശ്രീ കാളീശ്വരി റിലീസ് ചിത്രം കേരളത്തിലെ തിയറ്ററുകളിൽ എത്തിക്കുന്നു. വടക്കൻ മലബാറിലെ കലാരൂപമായ തെയ്യത്തിന്റെ രൂപഭാവങ്ങളോടെ കമൽഹാസൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.