അനിരുദ്ധിന് വിജയ്‌യുടെ സമ്മാനമായി പിയാനോ

തമിഴകത്തെ യുവ സംഗീതസംവിധായകൻ അനിരുദ്ധിന്റെ സമയം തെളിഞ്ഞ മട്ടാണ്. ഇളയദളപതി വിജയ്യുടെ ചിത്രമായ കത്തിയുടെ ഗാനങ്ങളുടെ പേരിൽ അനിരുദ്ധിനെ പ്രശംസകൊണ്ട് മൂടുകയാണ് ആരാധകരും തമിഴ് സിനിമാ ലോകവും. പുറത്തിറങ്ങിയ വിജയ് ചിത്രങ്ങളിൽ മികച്ച ഗാനങ്ങളാണ് കത്തിയിലെ എന്നാണ് ആരാധകർ പറയുന്നത്. എന്തൊക്കെയായലും കത്തിയിലെ ഗാനങ്ങൾ ഇളയദളപതിക്കും ഇഷ്ടപ്പെട്ട മട്ടാണ്.
 | 

അനിരുദ്ധിന് വിജയ്‌യുടെ സമ്മാനമായി പിയാനോ
തമിഴകത്തെ യുവ സംഗീതസംവിധായകൻ അനിരുദ്ധിന്റെ സമയം തെളിഞ്ഞ മട്ടാണ്. ഇളയദളപതി വിജയ്‌യുടെ ചിത്രമായ കത്തിയുടെ ഗാനങ്ങളുടെ പേരിൽ അനിരുദ്ധിനെ പ്രശംസകൊണ്ട് മൂടുകയാണ് ആരാധകരും തമിഴ് സിനിമാ ലോകവും. പുറത്തിറങ്ങിയ വിജയ് ചിത്രങ്ങളിൽ മികച്ച ഗാനങ്ങളാണ് കത്തിയിലെ എന്നാണ് ആരാധകർ പറയുന്നത്. എന്തൊക്കെയായലും കത്തിയിലെ ഗാനങ്ങൾ ഇളയദളപതിക്കും ഇഷ്ടപ്പെട്ട മട്ടാണ്.

കത്തിയുടെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഒരു പിയാനോയാണ് വിജയ് അനിരുദ്ധിന് സമ്മാനിച്ചിരിക്കുന്നത്. അനിരുദ്ധ് തന്നെ തന്റെ എഫ്ബി പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പിയാനോയുടെ മുന്നിൽ അനിരുദ്ധ് നിൽക്കുന്ന ചിത്രവും എഫ്ബിയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അനിരുദ്ധും വിജയ്‌യും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു കത്തി. വിശാൽ ദഡ്‌ലാനി, ഹിപ്പ്‌ഹോപ്പ് ആദി, യേശുദാസ്, അനിരുദ്ധ്, ശങ്കർ മഹാദേവൻ, ശ്വേത മോഹൻ, വിജയ്, സുനീതി ചൗഹാൻ എന്നിവർ ചേർന്നാണ് കത്തിയിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. മദൻ കാർക്കി, ഹിപ്പ്‌ഹോപ്പ് തമിഴാ, യുഗഭാരതി, പാ വിജയ് എന്നിവരാണ് ഗാനങ്ങളുടെ വരികൾ എഴുതിയിരിക്കുന്നത്.

കഴിഞ്ഞ കഴിഞ്ഞ മാസം 17-നായിരുന്നു കത്തിയുടെ ഗാനം പുറത്തിറങ്ങിയത്. വൈ ദിസ് കൊലവെറി എന്ന ആദ്യ ഗാനത്തിലൂടെ തന്നെ തെന്നിന്ത്യൻ സിനിമാ ലോകത്ത് തരംഗങ്ങൾ സൃഷ്ടിച്ച സംഗീതസംവിധായകനാണ് അനിരുദ്ധ് രവിചന്ദ്രർ. തുടർന്ന് എതിർ നീച്ചൽ, ഡേവിഡ്, വണക്കം ചെന്നൈ, ഇരണ്ടാം ഉലകം, വേലൈ ഇല്ല പട്ടധാരി, മാൻ കരാട്ടേ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് അനിരുദ്ധ് സംഗീതം നൽകിയിട്ടുണ്ട്. മികച്ച സംഗീതസംവിധായകനുള്ള സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും അനിരുദ്ധിനെ തേടി എത്തിയിട്ടുണ്ട്.