ഗംഭീര ചടങ്ങുകളോടെ വിക്രത്തിന്റെ ഐയുടെ സംഗീതമെത്തും

വിക്രം-ശങ്കർ കൂട്ടുകെട്ടിന്റെ ആരാധകർ ഏറെ കാത്തിരിക്കുന്ന സിനിമയാണ് ഐ. ഐയുടെ സംഗീതം പുറത്തിറക്കൽ ചടങ്ങ് ഗ്രാന്റാക്കാൻ ഒരുങ്ങുകയാണ് നിർമ്മാതാക്കൾ. കോളീവുഡ് ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഗ്രാന്റായ പരിപാടിക്കാണ് നിർമ്മാതാവായ ഓസ്കാർ രവിചന്ദ്രൻ പദ്ധതിയിടുന്നത് എന്നാണ് ചിതത്തിന്റെ അണിയറപ്രവർത്തകർ സൂചിപ്പിക്കുന്നത്.
 | 
ഗംഭീര ചടങ്ങുകളോടെ വിക്രത്തിന്റെ ഐയുടെ സംഗീതമെത്തും

വിക്രം-ശങ്കർ കൂട്ടുകെട്ടിന്റെ ആരാധകർ ഏറെ കാത്തിരിക്കുന്ന സിനിമയാണ് ഐ. ഐയുടെ സംഗീതം പുറത്തിറക്കൽ ചടങ്ങ് ഗ്രാന്റാക്കാൻ ഒരുങ്ങുകയാണ് നിർമ്മാതാക്കൾ. കോളീവുഡ് ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഗ്രാന്റായ പരിപാടിക്കാണ് നിർമ്മാതാവായ ഓസ്‌കാർ രവിചന്ദ്രൻ പദ്ധതിയിടുന്നത് എന്നാണ് ചിതത്തിന്റെ അണിയറപ്രവർത്തകർ സൂചിപ്പിക്കുന്നത്.

നേരത്തെ ചിത്രത്തിന്റെ ഓഡിയോ റിലീസിന് ഹോളിവുഡ് താരവും കാലിഫോർണിയയുടെ മുൻ ഗവർണ്ണറുമായ അർഡോൾഡിനെ എത്തിക്കാൻ നിർമ്മാതാക്കൾ ശ്രമിച്ചിരുന്നു. അതിനായി ചിത്രത്തിന്റെ മ്യൂസിക്ക് ലോഞ്ച് കാനഡയിലേയ്ക്കു മാറ്റാൻ വരെ ആലോചിച്ചിരുന്നു. നേരത്തെ കമൽഹാസന്റെ ദശാവതാരം എന്ന ചിത്രത്തിന്റെ ഓഡിയോ ശങ്കർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സിനിമ ജൂണിൽ തിയറ്ററുകളിലെത്തും. വിക്രം, ആമി ജാക്‌സൺ, സൂരേഷ് ഗോപി, സന്താനം തുടങ്ങിയവരാണ് പ്രധാനവേഷത്തിലെത്തുന്നത്. ഐ. വേണുവും രവിചന്ദ്രനുമാണ് ചിത്രത്തിന്റെ നിർമാതാക്കൾ.