എന്നൈ അറിന്താലിലെ ആദ്യ ഗാനം

ട്രെയിലർ കൊണ്ട് തന്നെ പ്രതീക്ഷ വാനോളം ഉയർത്തിയ ചിത്രം എന്നൈ അറിന്താനിലെ ആദ്യ ഗാനം പുറത്തിറങ്ങി. അദ്ധാറ് അദ്ധാറ് എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഗാനത്തിന്റെ ഓഡിയോ മാത്രമേ നിർമ്മാതാക്കൾ പുറത്ത് വിട്ടിട്ടുള്ളു. ഗാനത്തിന്റെ വീഡിയോ ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 | 

സംവിധായകൻ, സംഗീതസംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രശസ്തനായ വിഘ്‌നേശ് ശിവനാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ഡപ്പാംകുത്ത് ശൈലിയിലുള്ള ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ഹാരിസ് ജയരാജാണ്. ഗാനം ആലപിച്ചിരിക്കുന്നത് വിജയ് പ്രകാശും ഗാനാ ബാലയും ചേർന്നാണ്.

ചെറിയ ഇടവേളയ്ക്ക് ശേഷം അജിത്തും ഹാരിസ് ജയരാജും ഒന്നിക്കുന്ന ചിത്രമാണ് എന്നൈ അറിന്താൽ. നീ താനെ എൻ പൊൻവസന്തം എന്ന ചിത്രത്തിന് ശേഷം ഗൗതം വാസുദേവമേനോൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ എന്നൈ അറിന്താളിൽ അനുഷ്‌കാ ഷെട്ടി, തൃഷ കൃഷ്ണൻ, അരുൺ വിജയ്, പാർവതി നായർ, വിവേക്, തലൈവാസൽ വിജയ്, അമിത് ഭാർഗവ, ദേവി അജിത്ത് തുടങ്ങിയവരും അഭിനയിക്കുന്നു.

അജിത്തും ഗൗതം മേനോനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് എന്നൈ അറിന്താൾ. പ്രേക്ഷകർ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന 10 ചിത്രങ്ങളിലൊന്ന് എന്ന് ബിഹൈൻഡ് വുഡ്‌സ് തെരഞ്ഞെടുത്ത ചിത്രമായ എന്നൈ അറിന്താളിന്റെ തിരക്കഥ ഒരുക്കുന്നത് ഗൗതം മേനോനും, ശ്രീധർ രാഘവനും ചേർന്നാണ്. ശ്രീ സത്യ സായി മൂവിസിന്റെ ബാനറിൽ എ എം രത്‌നം, എസ് ഐശ്വര്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും.