പുതുവർഷ സമ്മാനമായി ‘യെന്നൈ അറിന്താൽ’ ട്രെയ്‌ലർ

'തല' ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന 'യെന്നൈ അറിന്താൾ' എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. പൊങ്കൽ റിലീസായി എത്തുന്ന ചിത്രത്തിന്റെ ടീസർ റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു.
 | 
പുതുവർഷ സമ്മാനമായി ‘യെന്നൈ അറിന്താൽ’ ട്രെയ്‌ലർ

 

ചെന്നൈ: ‘തല’ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ‘യെന്നൈ അറിന്താൾ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. പൊങ്കൽ റിലീസായി എത്തുന്ന ചിത്രത്തിന്റെ ടീസർ റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു. മലയാളിയായ ഗൗതം മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ തൃഷയും അനുഷ്‌കാ ഷെട്ടിയുമാണ് നായികമാർ. അരുൺ വിജയ്, പാർവതി നായർ, വിവേക്, തലൈവാസൽ വിജയ്, അമിത് ഭാർഗവ, ദേവി അജിത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

അജിത്തും ഗൗതം മേനോനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ശ്രീ സായി റാം ക്രിയേഷൻസിന്റെ ബാനറിൽ എ.എം രത്‌നം, എസ് ഐശ്വര്യ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത് ഹാരിസ് ജയരാജാണ്. ഗൗതം മേനോനും, ശ്രീധർ രാഘവനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാക്ക കാക്ക, വാരണം ആയിരം, വിണ്ണൈ താണ്ടി വരുവായ എന്നിവയാണ് ഗൗതം മേനോൻ സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ.

ചിത്രത്തിലെ അദ്ധാറ് അദ്ധാറ് എന്ന ഗാനത്തിന്റെ ഓഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ചിത്രം അധികം താമസിയാതെ തിയേറ്ററുകളിലെത്തും.