തമിഴ് നടന്‍ യോഗി ബാബു വിവാഹിതനായി

തമിഴ് സിനിമാ താരം യോഗി ബാബു വിവാഹിതനായി.
 | 
തമിഴ് നടന്‍ യോഗി ബാബു വിവാഹിതനായി

ചെന്നൈ: തമിഴ് സിനിമാ താരം യോഗി ബാബു വിവാഹിതനായി. മഞ്ജു ഭാര്‍ഗവിയാണ് വധു. ബുധനാഴ്ച രാവിലെയായിരുന്നു വിവാഹം. താരത്തിന്റെ കുലക്ഷേത്രമായ തിരുട്ടനിയിലെ മുരുഗക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍. വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. അടുത്ത മാസം ചെന്നൈയില്‍ വെച്ച് റിസപ്ഷന്‍ നടക്കും.

2009ല്‍ പുറത്തിറങ്ങിയ യോഗി എന്ന ചിത്രത്തിലൂടെ രംഗത്തെത്തിയ യോഗി ബാബു മൂന്ന് തവണ ആനന്ദവികടന്‍ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. ഹാസ്യതാരമായ യോഗി നിരവധി ചിത്രങ്ങളില്‍ നായകനായും പ്രത്യക്ഷപ്പെട്ടു. ചെന്നൈ എക്‌സ്പ്രസ് എന്ന ബോളിവുഡ് ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പവും യോഗി ബാബു അഭിനയിച്ചിട്ടുണ്ട്. ധനുഷ് നായകനാകുന്ന കര്‍ണന്‍ എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്.