തനുശ്രീ ദത്ത സ്വവര്‍ഗാനുരാഗി; മദ്യത്തില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; ഗുരുതര ആരോപണവുമായി രാഖി സാവന്ത്

തനുശ്രീ ദത്തയ്ക്കെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി ബോളിവുഡ് താരം നടി രാഖി സാവന്ത്. സ്വവര്ഗാനുരാഗിയായ തനുശ്രീ മദ്യത്തില് മയക്കുമരുന്ന് നല്കി തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി രാഖി ആരോപിച്ചു. മനസുകൊണ്ട് തനുശ്രീ ഒരു പുരുഷനാണെന്നും പത്ത് വര്ഷം നീണ്ട സൗഹൃദം അവസാനിപ്പിക്കേണ്ടി വന്നത് തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നത് സ്ഥിരസംഭവമായതിനാലെന്നും രാഖി വാര്ത്താസമ്മേളനത്തില് വ്യക്തമാക്കി.
 | 

തനുശ്രീ ദത്ത സ്വവര്‍ഗാനുരാഗി; മദ്യത്തില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; ഗുരുതര ആരോപണവുമായി രാഖി സാവന്ത്

തനുശ്രീ ദത്തയ്‌ക്കെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി ബോളിവുഡ് താരം നടി രാഖി സാവന്ത്. സ്വവര്‍ഗാനുരാഗിയായ തനുശ്രീ മദ്യത്തില്‍ മയക്കുമരുന്ന് നല്‍കി തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി രാഖി ആരോപിച്ചു. മനസുകൊണ്ട് തനുശ്രീ ഒരു പുരുഷനാണെന്നും പത്ത് വര്‍ഷം നീണ്ട സൗഹൃദം അവസാനിപ്പിക്കേണ്ടി വന്നത് തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നത് സ്ഥിരസംഭവമായതിനാലെന്നും രാഖി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

തനുശ്രീയുടെ മീ ടൂ ആരോപണത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് ബലാല്‍സംഗ ഭീഷണികളും കൊലപാതക ഭീഷണികളുമുണ്ടായി. മുടിമുറിക്കുമ്പോള്‍ നിന്നോടുളള അമിത ഇഷ്ടം കൊണ്ടാണ് ഞാന്‍ മുടിമുറിക്കുന്നതെന്നാണ് അവള്‍ പറഞ്ഞിരുന്നു. സിഗരറ്റില്‍ മയക്കുമരുന്ന് കലര്‍ത്തിയും മദ്യം കുടിപ്പിച്ചും അവര്‍ എന്നെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട്. തനുശ്രീ മാത്രമല്ല ബോളിവുഡിലെ മറ്റ് പല നടിമാരും സ്വവര്‍ഗാനുരാഗികളാണെന്നും രാഖി സാവന്ത് ആരോപിച്ചു.

പ്രമുഖ ബോളിവുഡ് നടനായ നാനാ പടേക്കറിനെതിരെ മീ ടു വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെയാണ് തനുശ്രീക്കെതിരെ ആരോപണവുമായി രാഖി രംഗത്ത് വന്നിരിക്കുന്നത്. ഹോണ്‍ ഓകെ പ്ലീസ് എന്ന ബോളിവുഡ് സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് തനിക്ക് നേരെ നാനാ പടേക്കര്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് തനുശ്രീ വെളിപ്പെടുത്തിയത്. രാഖിയുടെ ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് തനുശ്രീ പ്രഖ്യാപിച്ചിട്ടുണ്ട്. രാഖിക്കെതിരെ നടി മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.