‘സുഡാനി ഫ്രം നൈജീരിയ’ക്ക് ശേഷം പുതിയ ഹിറ്റൊരുക്കാന്‍ ഹാപ്പി ഹവേഴ്‌സ്; ‘തമാശ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

നവാഗതനായ അഷ്റഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന തമാശയാണ് പുതിയ ചിത്രം.
 | 
‘സുഡാനി ഫ്രം നൈജീരിയ’ക്ക് ശേഷം പുതിയ ഹിറ്റൊരുക്കാന്‍ ഹാപ്പി ഹവേഴ്‌സ്; ‘തമാശ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

കൊച്ചി: സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് ശേഷം മറ്റൊരു ഹിറ്റൊരുക്കാന്‍ ഹാപ്പി ഹവേഴ്‌സൊരുങ്ങുന്നു. നവാഗതനായ അഷ്‌റഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന തമാശയാണ് പുതിയ ചിത്രം. സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രേമത്തിലെ ജാവാ അധ്യാപകനായി മലയാളി ചിരിപ്പിച്ച വിനയ് ഫോര്‍ട്ടാണ് ചിത്രത്തിലെ നായക വേഷം കൈകാര്യം ചെയ്യുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പ്രേമത്തില്‍ നിന്നും വിപരീതമായ കേളേജ് അധ്യാപകന്റെ ലുക്കിലാണ് വിനയ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം സമീര്‍ താഹിര്‍ ഛായ?ഗ്രഹണം നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി തമാശയ്ക്കുണ്ട്. . ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി, നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, ആര്യ സാലിം തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഡിറ്റിങ്: ഷഫീഖ് മുഹമ്മദ് അലി, കോസ്റ്റ്യം : മഷര്‍ ഹംസ, ആര്‍ട്ട് : അനീസ് നാടോടി, മേക്ക്-അപ്പ് : ആര്‍.ജി വയനാടന്‍, സ്റ്റില്‍സ് : രാഹുല്‍ എം സത്യന്‍, പബ്ലിസിറ്റി ഡിസൈന്‍ : ഓള്‍ഡ്?മങ്ക്‌സ്, ഡിസ്ട്രിബ്യൂഷന്‍: സെന്റ്രല്‍ പിക്‌ചേഴ്‌സ്. ചിത്രം ഈദിന് തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

https://www.facebook.com/happyhoursent/photos/a.290682481425236/560905944402887/?type=3&theater