‘ദി ഗേള്‍ ഓണ്‍ ദ ട്രെയിനി’ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു; അദ്ഭുതപ്പെടുത്താനൊരുങ്ങി പരിനീതി

താന് ഇത്രയധികം ബുദ്ധിമുട്ടേറിയ മറ്റൊരു ചിത്രത്തിലും അഭിനയിച്ചിട്ടില്ലെന്നാണ് പരിനീതി പ്രതികരിച്ചത്.
 | 
‘ദി ഗേള്‍ ഓണ്‍ ദ ട്രെയിനി’ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു; അദ്ഭുതപ്പെടുത്താനൊരുങ്ങി പരിനീതി

മുംബൈ: ബോളിവുഡ് ചിത്രം ദി ഗേള്‍ ഓണ്‍ ദ ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. പനിനീതി ചോപ്ര പ്രധാന വേഷത്തിലെത്തുന്ന ചിത്രം ദി ഗേള്‍ ഓണ്‍ ദ ട്രെയിന്‍ എന്ന ഹോളിവുഡ് സിനിമയുടെ റീമേക്കാണ്. റഫറന്‍സായി ഉപയോഗിച്ചിരിക്കുന്ന അതേ ചിത്രത്തിന്റെ പേര് തന്നെയാണ് റീമേക്കിനും. ചിത്രത്തിന് ബോളിവുഡ് ബോക്‌സോഫീസില്‍ മികച്ച പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പരിനീതി ചോപ്രയുടെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നാവും ഇതെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

റിബ്ബുദാസ് ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. താന്‍ ഇത്രയധികം ബുദ്ധിമുട്ടേറിയ മറ്റൊരു ചിത്രത്തിലും അഭിനയിച്ചിട്ടില്ലെന്നാണ് പരിനീതി പ്രതികരിച്ചത്. അമേരിക്കന്‍ ചിത്രമായ ഗേള്‍ ഓണ്‍ ദ ട്രെയിന്‍ ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമാണ്. പ്രശസ്ത ഹോളിവുഡ് നടി എമിലി ബ്ലട്ടാണ് അമേരിക്കന്‍ ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിരിക്കുന്നു. എമിയുടെ കഥാപാത്രത്തെയാണ് പരിനീതി അവതരിപ്പിക്കുന്നത്.