ആദ്യ സന്ദര്‍ശനത്തില്‍ ഡിസ്‌നിയില്‍ വെച്ച് അറസ്റ്റിലായി, ഇന്ന് ഇതിഹാസം; വെളിപ്പെടുത്തലുമായി ‘അയണ്‍ മാന്‍’

'ഡിസ്നി ലെജന്ഡ്' അവാര്ഡ് പരിപാടിക്കിടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്.
 | 
ആദ്യ സന്ദര്‍ശനത്തില്‍ ഡിസ്‌നിയില്‍ വെച്ച് അറസ്റ്റിലായി, ഇന്ന് ഇതിഹാസം; വെളിപ്പെടുത്തലുമായി ‘അയണ്‍ മാന്‍’

ഹോളിവുഡ്: അയണ്‍ മാനിലെ ടോണി സ്റ്റാര്‍ക്കിനെ സ്‌ക്രീനില്‍ അവതരിപ്പിച്ച റോബര്‍ട്ട് ഡൗണി ജൂനിയര്‍ നടത്തിയ ഒരു വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം ഹോളിവുഡിലെ പ്രധാന വാര്‍ത്ത. ‘ഡിസ്‌നി ലെജന്‍ഡ്’ അവാര്‍ഡ് പരിപാടിക്കിടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

2019ലെ ഡിസ്‌നി ലെജന്‍ഡ് അവാര്‍ഡിന് അര്‍ഹനായ വ്യക്തിയാണ് ഡൗണി ജൂനിയര്‍. എന്നാല്‍ താന്‍ ആദ്യമായി ഡിസ്‌നിലാന്‍ഡ് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ അറസ്റ്റിലായെന്നായിരുന്നു ഡൗണിയുടെ വെളിപ്പെടുത്തല്‍. കാണികള്‍ ആദ്യം ഇക്കാര്യം തമാശയായി എടുത്തെങ്കിലും പിന്നീട് താരം ഇത് തന്റെ ഓര്‍മ്മകളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സംഭവം കാര്യമാണെന്ന് കാണികള്‍ക്കും വ്യക്തമായി.

ലൈസന്‍സില്ലാതെ ഡിസ്‌നിയിലിരുന്ന കഞ്ചാവ് വലിച്ചതിനാണ് ഡൗണിയെ പോലീസ് അറസ്റ്റ് ചെയ്തത്. അധികം ബുദ്ധിമുട്ടിക്കാതെ താക്കീത് നല്‍കിയ ശേഷം തന്നെ വെറുതെ വിട്ടുവെന്നും അദ്ദേഹം പറഞ്ഞു. സംഭവം സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായിട്ടുണ്ട്.