തൂത്തുക്കുടി വെടിവെപ്പ്; തന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്ന് വിജയ്

തൂത്തുക്കുടി വെടിവെപ്പ് ഉണ്ടായിരിക്കുന്ന സാഹചര്യത്തില് തന്റെ പിറന്നാള് ആഘോഷിക്കരുതെന്ന് ആരാധകര്ക്ക് നിര്ദേശം നല്കി ഇളയദളപതി വിജയ്. ഈ മാസം 22നാണ് താരത്തിന്റെ പിറന്നാള്. തെന്നിന്ത്യയില് ലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് വിജയ്. അദ്ദേഹത്തിന്റെ പിറന്നാള് വലിയ ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലായിരുന്നു ഫാന്സ് അസോസിയേഷനുകള്.
 | 

തൂത്തുക്കുടി വെടിവെപ്പ്; തന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്ന് വിജയ്

ചെന്നൈ: തൂത്തുക്കുടി വെടിവെപ്പ് ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ തന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്ന് ആരാധകര്‍ക്ക് നിര്‍ദേശം നല്‍കി ഇളയദളപതി വിജയ്. ഈ മാസം 22നാണ് താരത്തിന്റെ പിറന്നാള്‍. തെന്നിന്ത്യയില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് വിജയ്. അദ്ദേഹത്തിന്റെ പിറന്നാള്‍ വലിയ ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലായിരുന്നു ഫാന്‍സ് അസോസിയേഷനുകള്‍.

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് ഫാക്ടറിക്കെതിരെ പോരാടിയ 13 സമര പ്രവര്‍ത്തകരെ പോലീസ് വെടിവെച്ചു കൊന്ന സാഹചര്യത്തില്‍ ആഘോഷങ്ങള്‍ വേണ്ടെന്ന് താരം തീരുമാനിക്കുകയായിരുന്നു. സംഭവം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. നേരത്തെ പൊലീസ് വെടിവെയ്പ്പില്‍ മരിച്ചവരുടെ വീടുകള്‍ വിജയ് സന്ദര്‍ശിച്ചിരുന്നു.

എന്നാല്‍ വിജയ് യുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പിറന്നാള്‍ ദിവസത്തില്‍ പുറത്തുവിടും. പേരിടാത്ത ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍, യോഗി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. എ.ആര്‍ റഹ്മാനായിരിക്കും സംഗീത സംവിധാനം നിര്‍വ്വഹിക്കുക.