രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി മുന്‍ ജനറല്‍ സെക്രട്ടറി ടി.പി മാധവന്‍

നടി ആക്രമണക്കേസിലെ പ്രതിയായ നടന് ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്ത നടപടിയില് പ്രതിഷേധിച്ച് രാജിവെച്ച നടിമാര്ക്ക് പിന്തുണയുമായി എ.എം.എം.എ മുന് ജനറല് സെക്രട്ടറി ടി.പി മാധവന്. നടിമാരുടെ നടപടി ധീരമാണെന്നും കുറ്റാരോപിതനായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് ശരിയായില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
 | 

രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി മുന്‍ ജനറല്‍ സെക്രട്ടറി ടി.പി മാധവന്‍

തിരുവനന്തപുരം: നടി ആക്രമണക്കേസിലെ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി എ.എം.എം.എ മുന്‍ ജനറല്‍ സെക്രട്ടറി ടി.പി മാധവന്‍. നടിമാരുടെ നടപടി ധീരമാണെന്നും കുറ്റാരോപിതനായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് ശരിയായില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ദിലീപിനെ തിരികെയെടുത്ത നടപടിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണെന്ന സംഘടനയുടെ ഔദ്യോഗിക വിശദീകരണം ലഭിച്ചതിന് ശേഷമാണ് മാധവന്റെ പ്രസ്താവന. നടി ആക്രമണക്കേസില്‍ ദിലീപിനെതിരെയുള്ള കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ തിരിച്ചെടുത്ത നടപടി ശരിയായില്ലെന്ന് അദ്ദേഹം പറയുന്നു.

വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ കാരണം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് മാധവനിപ്പോള്‍. താരസംഘടനയില്‍ നിന്ന് ചിലര്‍ ഇടയ്ക്ക് വിളാക്കാറുണ്ടെന്നും ചെറിയൊരു പെന്‍ഷന്‍ തുക സംഘടന തരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.