ഉണ്ണി മുകുന്ദന്‍ പെണ്‍വേഷത്തിലെത്തുന്നു; ചാണക്യ തന്ത്രത്തിന്റെ മേക്കിംഗ് വീഡിയോ കാണാം

ഉണ്ണി മുകുന്ദന് പെണ്വേഷത്തിലെത്തുന്ന ചാണക്യ തന്ത്രത്തിന്റെ മേക്കിംഗ് വീഡിയോ പങ്കുവെച്ച് അണിയറ പ്രവര്ത്തകര്. കണ്ണന് താമരക്കുളമാണ് ചാണക്യ തന്ത്രത്തിന്റെ സംവിധായകന്. ചിത്രത്തില് കരിഷ്മയെന്നാണ് ഉണ്ണിമുകുന്ദന്റെ കഥാപത്രത്തിന്റെ പേര്. പുതിയ ചിത്രത്തിന്റെ വിശേഷങ്ങള് ഫേസ്ബുക്കിലൂടെയാണ് ഉണ്ണി മുകുന്ദന് പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. ഇത് എന്റെ നല്ല പാതി കരിഷ്മ, ഞങ്ങളെ അനുഗ്രഹിക്കണമെന്ന കുറിപ്പോടെ ഫേസ്ബുക്കില് പുതിയ കഥാപത്രത്തിന്റെ ലുക്ക് ഉണ്ണി മുകുന്ദന് പങ്കുവെച്ചിരിക്കുന്നത്.
 | 
ഉണ്ണി മുകുന്ദന്‍ പെണ്‍വേഷത്തിലെത്തുന്നു; ചാണക്യ തന്ത്രത്തിന്റെ മേക്കിംഗ് വീഡിയോ കാണാം

ഉണ്ണി മുകുന്ദന്‍ പെണ്‍വേഷത്തിലെത്തുന്ന ചാണക്യ തന്ത്രത്തിന്റെ മേക്കിംഗ് വീഡിയോ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍. കണ്ണന്‍ താമരക്കുളമാണ് ചാണക്യ തന്ത്രത്തിന്റെ സംവിധായകന്‍. ചിത്രത്തില്‍ കരിഷ്മയെന്നാണ് ഉണ്ണിമുകുന്ദന്റെ കഥാപത്രത്തിന്റെ പേര്. പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ഫേസ്ബുക്കിലൂടെയാണ് ഉണ്ണി മുകുന്ദന്‍ പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. ഇത് എന്റെ നല്ല പാതി കരിഷ്മ, ഞങ്ങളെ അനുഗ്രഹിക്കണമെന്ന കുറിപ്പോടെ ഫേസ്ബുക്കില്‍ പുതിയ കഥാപത്രത്തിന്റെ ലുക്ക് ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചിരിക്കുന്നത്.

‘ഇതാണെന്റെ ബെറ്റര്‍ ഹാഫ് കരിഷ്മ. ഇവളിലേക്കുള്ള യാത്ര അല്‍പ്പം കഠിനമായിരുന്നു. പക്ഷെ, ഇപ്പോള്‍ ഞാന്‍ സമ്മതിക്കുന്നു, എല്ലാ വേദനകള്‍ക്കും ഫലമുണ്ടായി. എന്നെയും കരിഷ്മയെയും അനുഗ്രഹിക്കണം’ ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതാദ്യമായിട്ടാണ് ഉണ്ണി മുകുന്ദന്‍ സ്ത്രീ വേഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ചാണക്യ തന്ത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ച ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുണ്ട്.

വീഡിയോ കാണാം;