ടര്‍ബുലന്‍സില്‍ പെട്ട വിമാനം ചിത്രീകരിച്ചത് ഇങ്ങനെ;ഉയരെ മേക്കിങ് വിഡിയോ കാണാം

പാര്വതിയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ഉയരെയിലേത്.
 | 
ടര്‍ബുലന്‍സില്‍ പെട്ട വിമാനം ചിത്രീകരിച്ചത് ഇങ്ങനെ;ഉയരെ മേക്കിങ് വിഡിയോ കാണാം

കൊച്ചി: ബോക്‌സോഫീസില്‍ വന്‍ വിജയം സ്വന്തമാക്കിയ പാര്‍വതി ചിത്രം ഉയരെയുടെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു. ആസിഫ് അലിയുടെ കഥാപാത്രം പാര്‍വതിയുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നതും ക്ലൈമാക്‌സ് രംഗങ്ങളുടെയും അണിയറ കാഴ്ച്ചകളുമാണ് പുറത്തു വിട്ടിരിക്കുന്നത്. പാര്‍വതിയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ഉയരെയിലേത്. വലിയ നിരൂപണ പ്രശംസയും കഥാപാത്രം പിടിച്ചുപറ്റിയിരുന്നു.

ആസിഡ് ആക്രമണത്തെ അതിജീവിച്ച വനിതാ പൈലറ്റ് പല്ലവി രവീന്ദ്രന്റെ ജീവിതം ആണ് ഉയരെ എന്ന ചിത്രം പറയുന്നത്. 2018 നവംബറില്‍ ആരംഭിച്ച ചിത്രീകരണം 2019 ജനുവരി അവസാനത്തോടെ പൂര്‍ത്തിയായി. 2019 ഏപ്രില്‍ 26നാണ് ഉയരെ ഇന്ത്യയില്‍ പുറത്തിറങ്ങിയത്. ബോബി, സഞ്ജയ് എന്നിവരുടെ രചനയില്‍ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നീ സഹോദരിമാര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. നവാഗതനായ മനു അശോകനായിരുന്നു സംവിധാനം.

വീഡിയോ കാണാം.